ദക്ഷിണേന്ത്യയില്‍ കനത്ത മഴ; കേരളത്തിലും തമിഴ്നാട്ടിലും കൂടുതല്‍ മഴ ലഭിച്ചേക്കും.
അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. അതിശക്തമായ മഴ പ്രവചിക്കുന്നതിനാല്‍ യാത്രകള്‍ ഒഴിവാക്കാനും വീടുകളില്‍ തുടരാനുമാണ് കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അതേസമയം ഒക്ടോബറിലെ കുറഞ്ഞ ശരാശരി താപനില 21.85 ഡിഗ്രിയായിരുന്നുവെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് സാധാരണയേക്കാള്‍ 1.85 ഡിഗ്രി കൂടുതലാണ്. 1901 ന് ശേഷം ഒക്‌ടോബറില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
രാജ്യത്തെ കാലാവസ്ഥാ വ്യതിയാനത്തില്‍ നട്ടം തിരിയുകയാണ് കാര്‍ഷിക മേഖല. കൊടും വേനലും, കടുത്ത മഴയും കര്‍ഷകര്‍ക്ക് കടുത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. വിള ചീയലും കീടബാധയും അഹസനീയമായതായാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കാലാവസ്ഥാ വ്യതിയാനങ്ങള്‍ മനസ്സിലാക്കി കാര്‍ഷിക കലണ്ടറില്‍ മാറ്റം വരുത്തണമെന്നാണ് കാലാവസ്ഥാ മേഖലയില്‍ നന്നടക്കമുള്ള വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Jobbery.in