January 13, 2025
Home » ‘പൊന്നുംവിലയിൽ സ്വർണം’ Jobbery Business News

സംസ്ഥാനത്ത് സ്വർണവില ഇന്ന് സർവകാല റെക്കോർഡിലേക്ക് കടന്നിരിക്കുകയാണ്. പവന് 520 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ 59,520 രൂപയായി ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കും സർവകാല റെക്കോഡുമാണിത്.

ഗ്രാമിന് 65 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7440 രൂപയാണ്. ആഭരണപ്രേമികൾക്ക് ആശങ്ക പടർത്തുന്നതാണ് നിലവിലെ വിപണി നിരക്ക്.

18 കാരറ്റ് സ്വര്‍ണ സ്വർണ വിലയിലും ഇന്ന് വർധനവുണ്ട്. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 6130 രൂപയായി ഉയര്‍ന്നു. വെള്ളിവിലയിലും ഇന്ന് വർധനയുണ്ട്. ഗ്രാമിന് ഒരു രൂപ കൂടി 106 രൂപക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *