അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയം ഉറപ്പിച്ചതോടെ ബിറ്റ് കോയിന്‍ റെക്കോര്‍ഡ് ഉയരത്തില്‍. കോയിന്‍ മെട്രിക്സ് പ്രകാരം വില 75,000 ഡോളര്‍ എന്ന റെക്കോര്‍ഡില്‍ എത്തി.
ബിറ്റ്‌കോയിന്‍ 7 ശതമാനം ഉയര്‍ന്ന് 75,060 ഡോളറെന്ന റെക്കോര്‍ഡ് നേട്ടത്തിലെത്തി. അമേരിക്കന്‍ വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായതോടെയാണ് ബിറ്റ്‌കോയിന്‍ വീണ്ടും കുതിപ്പ് തുടരുന്നത്. ട്രംപ് വിജയം ഉറപ്പിച്ചതിനാല്‍ വില കുതിച്ചുയരുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍. എക്സ്ചേഞ്ച് ഓപ്പറേറ്റര്‍ കോയിന്‍ബേസ് മണിക്കൂറുകളുടെ ട്രേഡിംഗില്‍ 3% ഉയര്‍ന്നപ്പോള്‍ മൈക്രോ സ്ട്രാറ്റജി 4% മുന്നേറി. ദേശീയ ബിറ്റ്കോയിന്‍ റിസര്‍വ് രൂപീകരിക്കുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്ന വാഗ്ദാനം.
അമേരിക്കയെ ‘ലോകത്തിന്റെ ബിറ്റ്‌കോയിന്‍-ക്രിപ്‌റ്റോകറന്‍സി തലസ്ഥാനമാക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കാന്‍ 270 ഇലക്ടറല്‍ വോട്ടുകള്‍ ആവശ്യമാണ്, ഹാരിസിന്റെ 224 വോട്ടിനെതിരെ ഡൊണാള്‍ഡ് ട്രംപ് 276 വോട്ടുകള്‍ നേടി ലീഡ് ചെയ്യുന്നു. നവംബറില്‍ ബിറ്റ്കോയിന്‍ 72,000 ഡോളറിനും 75,000 ഡോളറിനും ഇടയില്‍ എത്തുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നു.
Jobbery.in