March 12, 2025
Home » മുകേഷ് അംബാനി വെറും 10 രൂപയ്ക്ക് വിപണിയിലെത്തിക്കുന്ന ഉത്പ്‌നങ്ങൾ; മുകേഷ് അംബാനിയുടെ വളർച്ചയ്ക്ക് പിന്നിലെ കാരണം ഇതോ..?

ശതകോടീശ്വരനായ മുകേഷ് അംബാനി അവതരിപ്പിക്കുന്ന ഉത്പ്പന്നങ്ങൾക്കെല്ലാം ഉപയോക്താക്കൾ ഏഴറെയാണ്. സാധാരണക്കാർക്ക് പോലും താങ്ങാവുന്ന തരത്തിൽ അവതരിപ്പിക്കുന്ന ഓരോ വസ്തുക്കളും പിന്നീട്, ആളുകൾക്ക് വാങ്ങിയേ തീരൂ എന്ന നിലയിലേക്ക് എത്തുന്നത് തന്നെയാണ് റിലയൻസ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ വിപണ തന്ത്രവും. നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായി ജിയേ ഫാ സിം മാറിയത് ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ഈ തന്ത്രം തന്നെയാണ് മുകേഷ് അംബാനിയെ ശതകോടീശ്വരനാക്കി ഉയർത്തിയതും.

സാധാരണക്കാർക്ക് ഏറ്റവും കുറവ് വിലയിൽ സ്വന്തമാക്കാവുന്ന തരത്തിലാണ് അംബാനി ഗ്രൂപ്പ് അവരുടെ ഏത് ഉത്പ്പന്നങ്ങളും വിപണിയിലിറക്കുക. വിപണി പിടിച്ചടക്കുക എന്നത് തന്നെയാണ് ഇതിന്റെ ലക്ഷ്യവും. ഇതിൽ സാധാരണക്കാർക്ക് ഏറ്റവും പെട്ടന്ന് മനസിലാക്കാൻ കഴിയുന്നത് ജിയോ സിം അവതരിപ്പിച്ചത് തന്നെയാണ്. ഫ്രീ സിം, ഫ്രീ നെറ്റ് എന്ന വലിയ വല വിരിച്ച അംബാനി ഗ്രൂപ്പ്, പിന്നീട് മറ്റ് നെറ്റ്‌വർക്കുകളുടെ വിലയിൽ സർവീസ് എത്തിച്ചപ്പോഴേക്കും എല്ലാവരുടെയും പ്രൈമറി സിം ആയി ജിയോ മാറിക്കഴിഞ്ഞു. ആദ്യം സൗജന്യമായി അവതരിപ്പിച്ച ജിയോയുടെ ഏറ്റവും വിലകുറഞ്ഞ റീചാർജ് പ്ലാൻ ആരംഭിക്കുന്നത് 11 രൂപ മുതലാണ്. അതുകൊണ്ടു തന്നെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ബഡ്ജറ്റ് ഫ്രണ്ട്ലി ഓപ്ഷനായി ജിയോ ഇപ്പോഴും തുടരുന്നു.

എന്നാൽ, ജിയോ മാത്രമല്ല, ഇത്തരത്തിൽ അംബാനി ഗ്രൂപ്പ് ഇറ്കകിയിട്ടുള്ളത്. വെറും 10 രൂപയ്ക്ക് മുകേഷ് അംബാനിയുടെ റിലയൻസ് നിരവധി ഉത്പന്നങ്ങൾ വൻ വിപണി ലക്ഷ്യം വച്ചുകൊണ്ട് വിപണിയിൽ എത്തിക്കുന്നുണ്ട്.

ഇതിലൊന്നാണ് ശീതള പാനീയങ്ങൾ. അടുത്തിടെയാണ് കാമ്പ കോള മുകേഷ് അംബാനി വീണ്ടും ഏറ്റെടുത്തത്. ശീതള പാനീയ വ്യവസായത്തെ പിടിച്ചു കുലുക്കിക്കൊണ്ടുള്ള ഈ തീരുമാനം കൊക്കകോള, പെപ്സി തുടങ്ങിയ എതിരാളികളെ നേരിടുന്നതായിരുന്നു. 10 രൂപ മുതലാണ് കാമ്പ കോള മുകേഷ് അംബാനി വിപണിയിൽ എത്തിക്കുന്നത്.

ഇത് മാത്രമല്ല, റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് എന്ന ബ്രാൻഡിന് കീഴിൽ, അംബാനി ബിസ്‌ക്കറ്റുകൾ, ഗ്ലൂക്കോസ്, എനർജി ഡ്രിങ്ക്‌സ് എന്നിവയെല്ലാം 10 രൂപയ്ക്കാണ് റിലയൻസ് ഗ്രൂപ്പ് വിപണിയിൽ എത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *