Now loading...
ക്ഷീരോല്‍പ്പാദനം പോലുള്ള മേഖലകളെ സംരംക്ഷിച്ചുകൊണ്ട് യുഎസുമായുള്ള ഉഭയകക്ഷി വ്യാപാര കരാര്‍ ഇന്ത്യ ചര്‍ച്ച ചെയ്യുമെന്ന് ഉദ്യാഗസ്ഥര്‍. യുഎസ് പീനട്ട് ബട്ടറിന്റെ കാര്യത്തില്‍ പുലര്‍ത്തുന്ന ജാഗ്രത പോലെ ഇന്ത്യയ്ക്കും അതിന്റേതായ സെന്‍സിറ്റീവ് ആയ കാര്യങ്ങളുണ്ടെന്ന് അവര്‍ പറഞ്ഞു.
എല്ലാ സ്വതന്ത്ര വ്യാപാര കരാറുകളിലും ഇന്ത്യ തങ്ങളുടെ ക്ഷീരമേഖലയെ സംരക്ഷിച്ചിട്ടുണ്ട്. അത് തുടരും.
2030 ആകുമ്പോഴേക്കും ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് 500 ബില്യണ്‍ യുഎസ് ഡോളറാക്കി മാറ്റുക എന്ന ലക്ഷ്യമാണുള്ളത്. ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഈ വര്‍ഷം ശരത്കാലത്തോടെ (സെപ്റ്റംബര്‍-ഒക്ടോബര്‍) കരാറിന്റെ ആദ്യ ഘട്ടം അവസാനിപ്പിക്കാനാണ് ഇരു രാജ്യങ്ങളും തയ്യാറെടുക്കുന്നത്.
ഒരു വ്യാപാര കരാറില്‍, രണ്ട് രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരം ചെയ്യാവുന്ന പരമാവധി സാധനങ്ങളുടെ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. അതിനാല്‍ ഈ സാഹചര്യത്തില്‍, ഇരു രാജ്യങ്ങള്‍ക്കും പരസ്പരം നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് പരിഗണിക്കാം. അമേരിക്ക ഇന്ത്യയ്ക്ക് 26 ശതമാനം അധിക ഇറക്കുമതി തീരുവയാണ് ചുമത്തിയത്. സമീപ രാജ്യങ്ങളായ വിയറ്റ്‌നാം (46%), ബംഗ്ലാദേശ് (37), ചൈന (34), ഇന്തോനേഷ്യ (32), തായലന്‍ഡ്(36) എന്നിവങ്ങനെയാണ് നികുതി ചുമത്തപ്പെട്ടത്.
ചില വ്യാവസായിക വസ്തുക്കള്‍, ഓട്ടോമൊബൈലുകള്‍, വൈനുകള്‍, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍, പാല്‍, ആപ്പിള്‍, പരിപ്പ്, പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ കാര്‍ഷിക മേഖലകളില്‍ യുഎസ് തീരുവ ഇളവുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, തുണിത്തരങ്ങള്‍ പോലുള്ള തൊഴില്‍ മേഖലകള്‍ക്ക് തീരുവ കുറയ്ക്കുന്നത് ഇന്ത്യ പരിഗണിച്ചേക്കാം.
2024-ല്‍, ഇന്ത്യ യുഎസിലേക്കുള്ള പ്രധാന കയറ്റുമതികളില്‍ മരുന്ന്, ടെലികോം ഉപകരണങ്ങള്‍, വിലയേറിയ കല്ലുകള്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, സ്വര്‍ണ്ണവും മറ്റ് വിലയേറിയ ലോഹ ആഭരണങ്ങളും, കോട്ടണ്‍ റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഇരുമ്പ്, ഉരുക്ക് ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഇറക്കുമതിയില്‍ അസംസ്‌കൃത എണ്ണ, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, കല്‍ക്കരി, വെട്ടി മിനുക്കിയ വജ്രങ്ങള്‍, വൈദ്യുത യന്ത്രങ്ങള്‍ , വിമാനങ്ങള്‍, ബഹിരാകാശ പേടകങ്ങള്‍, ഭാഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടും.
Jobbery.in
Now loading...