കുരുമുളക് വിപണി തുടർച്ചയായ വില ഇടിവിന് ശേഷം ഇന്ന് സ്റ്റെഡി നിലവാരത്തിൽ ഇടപാടുകൾ നടന്നു. വിയെറ്റ്നാം മുളക് വില ഉയർന്ന വിവരം പുറത്തുവന്നതും ഹൈറേഞ്ച് മുളകിൻറ വില ഇടിവ് പിടിച്ചു നിർത്താൻ ഉപകരിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും അടുത്ത വാരം പുതിയ അന്വേഷണങ്ങളെത്തിയാൽ വിപണിക്ക് താങ്ങാവും. ഉൽപാദന കേന്ദ്രങ്ങൾ മുളക് നീക്കത്തിൽ വരുത്തിയ നിയന്ത്രണം മൂലം കൊച്ചിയിൽ ഇന്ന് വരവ് 26 ടണ്ണിൽ ഒതുങ്ങി. അടുത്ത സീസണിലെ വിളവ് സംബന്ധിച്ച് പുതിയകണക്കുകൾക്കായി ഉൽപാദകർ കാത്ത്നിൽക്കുകയണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 62,000 രൂപ.
അറബ് രാജ്യങ്ങളിൽ നിന്നുംഏലത്തിന് എത്തിയ പുതിയ ഓർഡറുകളുടെ പിൻബലത്തിൽ വലിപ്പം കൂടിയയിനം ഏലക്ക വില കുതിച്ചു കയറി. നെടുക്കണ്ടത്ത് നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോ 3513 രൂപയായി ഉയർന്നു, ശരാശരിഇനങ്ങൾ 2765 രൂപയിലും ഇടപാടുകൾ നടന്നു.മൊത്തം 42,846 കിലോഏലക്കലേലത്തിന് വന്നതിൽ 42,606 കിലോയും വിറ്റഴിഞ്ഞു. ആഭ്യന്തര വ്യാപാരികളും ഇന്ന് ലേലത്തിൽ സജീവമായിരുന്നു.
വൃശ്ചികമായതിനാൽ ശബരിമലയിൽ ഭക്തജനതിരക്ക്, അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പൻമാരുടെ വരവ് ഉയർന്നതിനൊപ്പം ദക്ഷിണേന്ത്യൻ വിപണികളിൽ തേങ്ങ വില കുതിച്ച് ഉയർന്നു. മണ്ഡല കാലമായതിനാൽ ഉയർന്ന വിലയ്ക്കും നാളികേരം വിറ്റുപോകുമെന്ന് മനസിലാക്കി പച്ചതേങ്ങ വില ഉയർത്താൻ വിൽപ്പനക്കാരും മത്സരിച്ചു. വിളവെടുപ്പ് കഴിഞ്ഞതിനാൽ പല സംസ്ഥാനങ്ങളിലും നാളികേരത്തിന് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. കൊച്ചിയിൽ വെളിച്ചെണ്ണ 21,200 ലും കൊപ്ര 14,200 ലും വിപണനംനടന്നു.
രാജ്യാന്തര റബർ വിലയിൽ വൻ ചാഞ്ചാട്ടം നിലനിന്നത് റെഡി‐അവധി വിലകളെ സ്വാധീനിച്ചു. ഏഷ്യൻ റബറിലെ ചാഞ്ചാട്ടം മുൻ നിർത്തി ആഭ്യന്തര ടയർ നിർമ്മാതാക്കൾ കരുതലോടെയാണ് വിപണിയെ സമീപിച്ചത്. ആർ എസ് എസ് നാലാംഗ്രേഡ് റബർ കിലോ 186 രൂപയിൽ വിപണനം നടന്നു. ബാങ്കോക്കിൽ ഷീറ്റ് വില 199 രൂപയിൽ നിന്നും 196 രൂപയായി.
Jobbery.in