March 14, 2025
Home » റെക്കോർഡ് തകർത്തെറിഞ്ഞ് സ്വർണവില; 62,000ലേക്ക് ; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ
റെക്കോർഡ് തകർത്തെറിഞ്ഞ് സ്വർണവില; 62,000ലേക്ക് ; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ

തിരുവനന്തപുരം : സംസ്ഥാനത്ത് റെക്കോർഡ് ഇട്ട് സ്വർണവില. 62,000ലേക്കാണ് സ്വർണവില നീങ്ങുന്നത്. ഇന്ന് 120 വർദ്ധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 61,960 രൂപയായി. ഗ്രാമിന് 15 രൂപയാണ് വർദ്ധിച്ചത്. 7745 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

കഴിഞ്ഞ ആഴ്ചയാണ് പവൻ വില ആദ്യമായി 60,000 കടന്നത്. ഒരു മാസത്തിനിടെ ഏകദേശം 4800 രൂപയാണ് വർദ്ധിച്ചത്.

ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളാണ് സ്വർണ്ണവിലയിലെ കുതിപ്പിനുള്ള കാരണം. യുഎസ് പ്രസിഡൻറ് ട്രംപിന്റെ വ്യാപാര നയങ്ങൾ ഇതിനു പ്രധാന കാരണമാണ്. കാനഡയിൽ നിന്നും, മെക്‌സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് വരുന്ന സാധനങ്ങൾക്ക് 25 % അധിക നികുതി ചുമത്തിയിട്ടുണ്ട്. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ദുർബലമായതും നാളത്തെ ബജറ്റിനെ കുറിച്ചുള്ള ആശങ്കകളും വിലവർധനവിന് കാരണമായിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *