Now loading...
ബാങ്കില്‍ നിന്നോ അല്ലാതെയോ എടുത്ത വായ്പ അവസാനിപ്പിക്കുമ്പോള്‍ പലരും പല കാര്യങ്ങള്‍ ചെയ്യാന്‍ മറക്കാറുണ്ട്. ഇത് പിന്നീട് ഒരുപ്ക്ഷെ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. അതുകൊണ്ട്, ലോണ്‍ ക്ലോസ് ചെയ്യുന്നതിന് മുന്‍പ് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോക്കാം
പിഴ/ ഫീസ്
പറഞ്ഞ കാലാവധിക്ക് മുന്‍പാണ് വായ്പ അടച്ചു തീര്‍ക്കുന്നതെങ്കില്‍ പല ബാങ്കുകളും എന്‍ബിഎഫ്സികളും പിഴയോ അല്ലെങ്കില്‍ ഫീസോ ഈടാക്കാറുണ്ട്. എന്നാല്‍ ഭവന വായ്പയ്ക്ക് സാദാരണയായി പിഴ ഈടാക്കാറില്ല. ലോണ്‍ അടച്ചു തീര്‍ക്കുന്നതിന് മുമ്പുള്ള കുടിശ്ശികയുടെ 1% മുതല്‍ 5% വരെയാകാം. അതിനാല്‍ മുക്കൂറായി വായ്പ അടച്ചുതീര്‍ക്കുന്നതിന് മുന്‍പ് ഫോര്‍ക്ലോഷര്‍ ചാര്‍ജുകള്‍ പരിശോധിക്കുന്നത് നല്ലതാണ്.
എന്‍ഒസി
നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് എന്നത് വായ്പയെ സംബന്ധിച്ച് അത് തീര്‍പ്പാക്കി എന്നതിനുള്ള തെളിവാണ്. അതായത്, അക്കൗണ്ടുമായി ബന്ധപ്പെട്ട് കുടിശ്ശികയുള്ള വായ്പകളൊന്നുമില്ല, കടം കൊടുക്കുന്ന ആളും കടം വാങ്ങിയ ആളുമായുള്ള എല്ലാ ഇടപാടുകളും രേഖാപരമായി തീര്‍പ്പാക്കിയതിനുള്ള തെളിവ്. ് ഭാവിയില്‍ വായ്പയുമായി ബന്ധപ്പെട്ട പ്രശ്നനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്‍ഒസി നേടുന്നത് പ്രധാനമാണ്. വായ്പക്കാരന്റെ പേര് വിലാസം, ലോണ്‍ അക്കൗണ്ട് നമ്പര്‍, ഫോര്‍ ക്ലോഷര്‍ വിവരങ്ങള്‍ എന്നിവ പോലുള്ള എല്ലാ പ്രധാനപ്പെട്ട കാര്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണം
രേഖകള്‍
ലോണിന് ബാങ്കുകള്‍ക്ക് നിരവധി രേഖകള്‍ സമര്‍പ്പിക്കേണ്ടതായി വരാറുണ്ട്. പ്രധാനമായും പ്രോപ്പര്‍ട്ടിയുമായി ബന്ധപ്പെട്ട രേഖകളായിരിക്കും. വില്‍പ്പന കരാര്‍ ടൈറ്റില്‍ ഡീഡ്, സൊസൈറ്റിയില്‍ നിന്നോ ബില്‍ഡറില്‍ നിന്നോ ലഭിച്ച എന്‍ഒസി, വില്‍പ്പന കരാര്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ബാങ്കിന് നല്‍കേണ്ടി വരും. എല്ലാ സുപ്രധാന രേഖകളും തിരികെ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
ലീന്‍
ലീന്‍ അഥവാ കടക്കാരന് സ്വത്തു കൈവശം വയ്ക്കാനുള്ള അവകാശം നീക്കം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ ഭാവിയില്‍ നിങ്ങളുടെ പ്രോപ്പര്‍ട്ടി വില്ക്കാന് തടസം ഉണ്ടായേക്കും. ലീന്‍ നീക്കം ചെയ്യുന്നതിനായി ബാങ്ക് പ്രതിനിധിയുമായി രജിസ്ട്രാര്‍ ഓഫീസ് സന്ദര്‍ശിക്കേണ്ടത് ആവശ്യമാണ്. ഇനി വാഹന വായ്പ ആണെങ്കില്‍ , ഹൈപ്പോതെക്കേഷന്‍ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ റീജിയണല്‍ ട്രാന്‍സ്ഫര്‍ ഓഫീസിലേക്ക് പോകണം.
സിബില്‍ സ്കോര്‍ പരിശോധന
വായ്പ തീര്‍ത്തുകഴിഞ്ഞാല്‍ സിബില്‍ സ്കോര്‍ പരിശോധിക്കുന്നത് നല്ലതാണ്. കാരണം കൃത്യമായുള്ള വായ്പ തിരിച്ചടവ് ഒരു വ്യക്തിയുടെ സിബില്‍ സ്കോര്‍ കൂട്ടും. ഈ തിരിച്ചടവ് വിവരങ്ങള്‍ ഡാറ്റാബേസില്‍ പ്രതിഫലിപ്പിക്കേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ ബാങ്കുകള്‍ ഇത് വൈകിപ്പിച്ചേക്കാവുന്ന സന്ദര്‍ഭങ്ങളുണ്ട്, അതിന്റെ ഫലമായി എല്ലാ കുടിശ്ശികകളും തീര്‍പ്പാക്കിയാലും വായ്പക്കാരന്റെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ കുടിശിക കാണിച്ചേക്കാം ഇത് ക്രെഡിറ്റ് സ്കോര്‍ കുറയ്ക്കാന്‍ കാരണമാകും.
Now loading...