March 13, 2025
Home » വിദ്യാർത്ഥികൾ സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാൻ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണ സംഘം New

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഷഹബാസിന്റെ കൊലപാതക അന്വേഷണത്തിൽ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണസംഘം. കൊലപാതകത്തിൽ കലാശിച്ച സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ അറിയാനാണ് പൊലീസ് മെറ്റയെ സമീപിച്ചത്. പ്രതികളുടെ ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകളും വ്യാജമാണോ എന്നും പരിശോധിക്കും. ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കായി ഉപയോഗിച്ച മൊബൈൽ ഫോൺ വിവരങ്ങൾ നൽകാനും പൊലീസ് ആവശ്യപ്പെട്ടു. പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഡിജിറ്റൽ തെളിവുകളായ മൊബൈൽ ഫോണുകളും ലാപ്ടോപ്പും കണ്ടെത്തി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *