എറണാകുളം:സംസ്ഥാന സ്കൂൾ കായികമേളയിലെ
അത്ലറ്റിക്സിൽ 33 ഇനങ്ങൾ പൂർത്തിയായപ്പോൾ എട്ട് സ്വർണ്ണവും, ഏഴ് വെള്ളിയും, ആറ് വെങ്കലവുമടക്കം 67 പോയിൻ്റുമായി മലപ്പുറം മുന്നിൽ. 55 പോയിൻ്റുമായി പാലക്കാട് തൊട്ടു പിന്നിലുണ്ട്. ഏഴ് സ്വർണ്ണം, നാല് വെളളി, എട്ട് വെങ്കലം എന്നിവ നേടിയാണ് പാലക്കാട് കുതിക്കുന്നത്. 39 പോയിൻ്റുമായി ആതിഥേയരായ എറണാകുളം മൂന്നാം സ്ഥാനത്തുണ്ട്. 27 പോയിന്‍റുള്ള തിരുവനന്തപുരമാണ് നാലാമത്. സ്കൂളുകളിൽ 33 പോയിൻ്റുമായി കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻ്ററി സ്കൂളാണ് മുന്നിൽ. കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻ്ററി സ്കൂൾ 24 പോയിൻ്റുമായി രണ്ടാമതുണ്ട്. 14 പോയിന്‍റുള്ള സി എച്ച് എസ് കാല്‍വരി മൗണ്ടാണ് മൂന്നാമത്.