ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ഇടിവിലാണ്. തുടർച്ചയായി രണ്ടാം ദിവസമാണ് സൂചികകൾ നഷ്ടത്തോടെ അവസാനിക്കുന്നത്. എഫ്എംസിജി, പി എസ് യു ബാങ്ക്, ഓട്ടോ, ഫാർമ ഓഹരികളിലെ ഇടിവ് വിപണിയെ ഇടിവിലേക്ക് നയിച്ചു.
സെൻസെക്സ് 200.66 പോയിൻ്റ് അഥവാ 0.25 ശതമാനം ഇടിഞ്ഞ് 81,508.46ലും നിഫ്റ്റി 58.80 പോയിൻ്റ് അഥവാ 0.24 ശതമാനം ഇടിഞ്ഞ് 24,619 ൽ ക്ലോസ് ചെയ്തു.
സെൻസെക്സിൽ ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, നെസ്‌ലെ ഇന്ത്യ, ഏഷ്യൻ പെയിൻ്റ്‌സ്, ഐടിസി, റിലയൻസ് ഇൻഡസ്‌ട്രീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസ്ഇൻഡ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പിന്നിലാണ്.
ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, അദാനി പോർട്ട്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു.
സെക്ടറൽ സൂചികകളിൽ എഫ്എംസിജി, മീഡിയ സൂചികകൾ 2 ശതമാനം വീതവും ഫാർമ, പിഎസ്‌യു ബാങ്ക്, ഓട്ടോ, എനർജി 0.5 ശതമാനം വീതവും താഴ്ന്നു. നിഫ്റ്റി മെറ്റൽ സൂചിക 0.6 ശതമാനവും ക്യാപിറ്റൽ ഗുഡ്‌സ് സൂചിക ഒരു ശതമാനവും ഉയർന്നു.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3 ശതമാനവും സ്മോൾക്യാപ് സൂചിക 0.5 ശതമാനവും ഉയർന്നു.
ഏഷ്യൻ വിപണികളിൽ സിയോളും ഷാങ്ഹായും താഴ്ന്നപ്പോൾ ടോക്കിയോയും ഹോങ്കോങ്ങുംനേട്ടത്തോടെയാണ് അവസാനിച്ചത്. യൂറോപ്യൻ വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.
ബ്രെൻ്റ് ക്രൂഡ് 0.89 ശതമാനം ഉയർന്ന് ബാരലിന് 71.75 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.71 ശതമാനം ഉയർന്ന് 2678 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം എട്ട് പൈസ ഇടിഞ്ഞ് 84.74ൽ എത്തി.
Jobbery.in