February 18, 2025
Home » ഒന്നും വാങ്ങുന്നില്ലെങ്കില്‍ ഇനി ഇരിക്കേണ്ട, ഇറങ്ങിപ്പോകാം; നയം മാറ്റി സ്റ്റാര്‍ബക്‌സ്, പുതിയ തീരുമാനം ഇങ്ങനെ
ഒന്നും വാങ്ങുന്നില്ലെങ്കില്‍ ഇനി ഇരിക്കേണ്ട, ഇറങ്ങിപ്പോകാം; നയം മാറ്റി സ്റ്റാര്‍ബക്‌സ്, പുതിയ തീരുമാനം ഇങ്ങനെ

 

ലോകമെമ്പാടും സ്റ്റാര്‍ബക്‌സ് നഷ്ടമാകുന്ന തരത്തിലേക്കാണ് നിലവിലെ സ്ഥിതി പോകുന്നത്. ഇപ്പോഴിതാ ഈ സാഹചര്യത്തില്‍ വടക്കേ അമേരിക്കയില്‍ നയം മാറ്റിയിരിക്കുകയാണ് സ്റ്റാര്‍ബക്സ്. ഒന്നും വാങ്ങിയില്ലെങ്കിലും ചിലര്‍ സ്റ്റാര്‍ബക്സ് കഫേയില്‍ വെറുതെ ഇരിക്കാറുണ്ട്. ഒന്നുംവാങ്ങാതെ ഇപ്രകാരം കഫേയുടെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ മാറ്റം വരുത്താനുള്ള നീക്കത്തിലാണ് സ്റ്റാര്‍ബക്സ് വടക്കേ അമേരിക്ക. ജനുവരി 27 മുതല്‍ പുതിയ നയം നിലവില്‍ വരും. ഇതുപ്രകാരം ഇനി സ്റ്റാര്‍ബക്സില്‍ നിന്ന് ഒന്നും ഓര്‍ഡര്‍ ചെയ്യാതെ കഫേയുടെ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ആര്‍ക്കും അനുവാദമുണ്ടായിരിക്കുകയില്ല.

വില്‍പ്പന ഉയര്‍ത്താന്‍ ഇതുവഴി സാധിക്കുമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.’ഒരു കോഫീഹൗസ് മര്യാദ ഇതുവഴി നടപ്പാക്കാനാണ് നോക്കുന്നത്. എല്ലാ സ്റ്റോറുകള്‍ക്ക് മുന്നിലും പുതിയ നിയമങ്ങള്‍ പ്രദര്‍ശിപ്പിക്കും. നിയമം ലംഘിക്കുന്നവരോട് കഫേയില്‍ നിന്ന് പുറത്തിറങ്ങാന്‍ ജീവനക്കാര്‍ ആവശ്യപ്പെടുകയും ചെയ്യും. ആവശ്യമെങ്കില്‍ ജീവനക്കാര്‍ക്ക് പൊലീസിനെ വിളിക്കാം.

2018ലാണ് പൊതുജനങ്ങള്‍ക്ക് കോഫി ഷോപ്പുകളിലേക്ക് സൗജന്യ പ്രവേശനം അനുവദിച്ചത്. ആര്‍ക്കുവേണമെങ്കിലും ശുചിമുറി ഉപയോഗിക്കാനും സാധിക്കുമായിരുന്നു. ഫിലാഡല്‍ഫിയയിലെ കഫേയില്‍ നിന്ന് രണ്ടുപേരെ അറസ്റ്റുചെയ്തത് വിവാദമായതിനു പിന്നാലെയായിരുന്നു തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *