Skip to content Skip to footer

കേരള ഫയർഫോഴ്സിൽ ഡ്രൈവർ ജോലി നേടാം |Kerala Fire and Rescue Driver 552/2025 Apply Now

കേരള ഫയർഫോഴ്സിൽ ഡ്രൈവർ ജോലി നേടാം |Kerala Fire and Rescue Driver 552/2025 Apply Now
Share this Job

കേരള ഫയർഫോഴ്സിൽ ഡ്രൈവർ ജോലി നേടാം |Kerala Fire and Rescue Driver 552/2025 Apply Now

കേരള ഫയർഫോഴ്സിൽ ഡ്രൈവർ ജോലി ഒഴിവിൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷകൾ ക്ഷണിച്ചു
വകുപ്പ്: ഫയർ ആന്റ് റെസ്ക്യൂ സർവീസസ്.
ഉദ്യോഗപ്പേര് :ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ)(ട്രെയിനി).
നിയമന രീതി :നേരിട്ടുള്ള നിയമനം (Direct Recruitment).
ശമ്പളം (Scale of Pay): 27,900 – 63,700/-
ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകൾ (Anticipated).
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2026 ജനുവരി 14, രാത്രി 12 മണി വരെ.
വിദ്യാഭ്യാസ യോഗ്യത വിവരങ്ങൾ 
അടിസ്ഥാന യോഗ്യത: പ്ലസ് ടു (Plus Two) അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം.
ഡ്രൈവിംഗ് ലൈസൻസ്: ഹെവി ഗുഡ്സ് വെഹിക്കിൾ (Heavy Goods Vehicle) അല്ലെങ്കിൽ ഹെവി പാസഞ്ചർ വെഹിക്കിൾ (Heavy Passenger Vehicles) ഓടിക്കുന്നതിന് എൻഡോഴ്സ്മെൻ്റ് ഉൾപ്പെടെയുള്ള, നിലവിലുള്ള സാധുവായ മോട്ടോർ ഡ്രൈവിംഗ് ലൈസൻസും ബാഡ്ജും ഉണ്ടായിരിക്കണം.
ശ്രദ്ധിക്കുക: അപേക്ഷ അയക്കേണ്ട അവസാന തീയതി, OMR പരീക്ഷ, പ്രായോഗിക പരീക്ഷ, കായികക്ഷമതാ പരീക്ഷ, ഇൻ്റർവ്യൂ എന്നിവ ഉൾപ്പെടെയുള്ള എല്ലാ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലും ഉദ്യോഗാർത്ഥിക്ക് നിലവിലുള്ള സാധുവായ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
മുൻഗണന (Preferential): കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുള്ള ഡിപ്ലോമയുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
മറ്റൊരു മുൻഗണന: ഹോം ഗാർഡായി മൂന്ന് വർഷക്കാലം സേവനം പൂർത്തിയാക്കുകയും, ആ കാലയളവിൽ ഫയർ ഫൈറ്റിംഗിൽ പരിശീലനം വിജയകരമായി പൂർത്തിയാക്കുകയും ചെയ്ത ഹോം ഗാർഡ് വളണ്ടിയർമാർക്ക് മറ്റ് വ്യവസ്ഥകൾ തുല്യമാണെങ്കിൽ മുൻഗണന നൽകുന്നതാണ്.
പ്രായപരിധി (Age Limit)
പൊതു വിഭാഗം: 18 വയസ്സിനും 26 വയസ്സിനും ഇടയിൽ.
ജനന തീയതി പരിധി: 02.01.1999-നും 01.01.2007 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
വയസ്സിളവ് മറ്റ് പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും (OBC) പട്ടികജാതിയിൽ നിന്നും മതപരിവർത്തനം ചെയ്യപ്പെട്ടവർക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും ജനറൽ റൂൾസിലെ റൂൾ 10 (സി) അനുസരിച്ചുള്ള നിയമാനുസൃത ഇളവുണ്ടായിരിക്കും.
വയസ്സിളവിനെ സംബന്ധിച്ച മറ്റ് വ്യവസ്ഥകൾ ഈ തസ്തികയ്ക്ക് ബാധകമല്ല..
അപേക്ഷ സമർപ്പിക്കേണ്ട രീതി
വൺ ടൈം രജിസ്ട്രേഷൻ: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘വൺ ടൈം രജിസ്ട്രേഷൻ’ (ONE TIME REGISTRATION) പ്രകാരം രജിസ്റ്റർ ചെയ്യണം.

അപേക്ഷ സമർപ്പിക്കൽ: രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത്, നോട്ടിഫിക്കേഷൻ ലിങ്കിലെ ‘Apply Now’ ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കണം.
ഫോട്ടോ: പുതിയ പ്രൊഫൈൽ സൃഷ്ടിക്കുന്നവർ ആറ് മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണം.
ഫീസ്: അപേക്ഷാ ഫീസ് ആവശ്യമില്ല.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
login for free and watch/ Save/Apply for all jobs. Its Easy with your gmail Now
Login Now
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now