Skip to content Skip to footer

മില്‍മയുമായി ചേര്‍ന്ന് സ്വയംതൊഴില്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു

മില്‍മയുമായി ചേര്‍ന്ന് സ്വയംതൊഴില്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു
Share this Job

മില്‍മയുമായി ചേര്‍ന്ന് സ്വയംതൊഴില്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ മില്‍മയുമായി ചേര്‍ന്ന് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍ രഹിതര്‍ക്കായി നടപ്പിലാക്കുന്ന സ്വയംതൊഴില്‍ പദ്ധതിയിലേക്ക് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18നും 60 നും മധ്യേ പ്രായമുള്ള സംരംഭകത്വ ഗുണമുള്ളവര്‍ക്ക് അപേക്ഷിക്കാം. 

പാലിനും, അനുബന്ധ ഉത്പന്നങ്ങള്‍ക്കും വിപണന സാധ്യതയുള്ള അനുയോജ്യമായ സ്ഥലങ്ങളില്‍ ‘മില്‍മ ഷോപ്പി/’മില്‍മ പാര്‍ലര്‍’ ആരംഭിക്കാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് അവസരം ലഭിക്കും. വായ്പ കോര്‍പറേഷന്റെ നിബന്ധനകള്‍ക്ക് വിധേയമായി അനുവദിക്കും. 
തിരിച്ചടവ് കാലാവധി അഞ്ച് വര്‍ഷമായിരിക്കും. കോര്‍പറേഷനും മില്‍മ അധികൃതരും സംയുക്തമായി തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലായിരിക്കും സംരംഭം ആരംഭിക്കാന്‍ അനുമതി നല്‍കുക. ആവശ്യമായ സ്ഥലവും കെട്ടിടവും അനുബന്ധ ആവസൗകര്യങ്ങളും അപേക്ഷകര്‍ സജ്ജീകരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ക്ക് സംരംഭം സുഗമമായി നടത്തുന്നതിനാവശ്യമായ സാങ്കേതിക സഹായവും മില്‍മ ലഭ്യമാക്കും. ഫ്രീസര്‍, കൂളര്‍ എന്നിവ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കും. 
വിശദവിവരങ്ങള്‍ കോര്‍പറേഷന്റെ മലപ്പുറം ഓഫീസില്‍ ലഭിക്കും.
ഫോണ്‍-04832731496, 9400068510.
അഭിമുഖം


പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ഐ.റ്റി.ഡി.പി. ഓഫീസിന്റെ നിയന്ത്രണത്തില്‍ ഞാറനീലിയില്‍ പ്രവര്‍ത്തിക്കുന്ന എം.ഡബ്ല്യു.റ്റി.സി എന്ന സ്ഥാപനത്തിലേക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചറുടെ താല്‍കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തും.
ജനുവരി 17ന് രാവിലെ 11 മണിക്ക് നെടുമങ്ങാട് ഐ.റ്റി.ഡി.പി ഓഫീസിലാണ് അഭിമുഖം. അധ്യാപന നൈപുണ്യവും മികവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട രേഖകളും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിൽ പങ്കെടുക്കാം.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
login for free and watch/ Save/Apply for all jobs. Its Easy with your gmail Now
Login Now
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now