
Now loading...
ഇനി മുതല്‍ എല്ലാ ദിവസവും മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ അവരുടെ വെബ്സൈറ്റില്‍ വിവിധ സ്‌കീമുകളുടെ ഇന്‍ഫര്‍മേഷന്‍ റേഷ്യോ (ഐആെര്‍) എന്തെന്ന് വെളിപ്പെടുത്തണം. സെബിയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓഹരി വിപണിയിലെ അസ്ഥിരതയുടെ സാഹചര്യത്തിലാണ് സെബി തീരുമാനം. മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ റിസ്‌ക് അഡ്ജസ്റ്റഡ് റിട്ടേണ്‍ കണ്ടുപിടിക്കാനാണ് ഇന്‍ഫര്‍മേഷന്‍ റേഷ്യോ ഉപയോഗിക്കുന്നത്.
ഫണ്ടുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ സുതാര്യത പുതിയ നിര്‍ദേശത്തിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ ഓഹരി അധിഷ്ഠിത ഫണ്ടുകള്‍ക്ക് മാത്രമാണ് ഈ നിബന്ധന ബാധകം. ഡാറ്റ താരതമ്യം ചെയ്യാന്‍ സഹായിക്കുന്ന സ്പ്രെഡ് ഷീറ്റില്‍ വേണം മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ ഇത് അപ്ലോഡ് ചെയ്യേണ്ടത് എന്നും ഇക്കാര്യം ഉറപ്പാക്കണമെന്നും അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്ത്യ-ആംഫിക്ക് നല്‍കിയ നിര്‍ദ്ദേശത്തിലുണ്ട്.
വിവിധ തരം മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളുടെ ഐആര്‍ ഏകീകൃതമായിരിക്കാന്‍ ഇന്‍ഫര്‍മേഷന്‍ റിട്ടേണ്‍ എങ്ങനെ കണക്കാക്കണമെന്നും സെബി സര്‍ക്കുലറില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. ഐആറിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ നിക്ഷേപകര്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും സെബി ആംഫിയോടും മ്യൂച്ചല്‍ ഫണ്ട് കമ്പനികളോടും നിര്‍ദേശിച്ചിട്ടുണ്ട്.
Now loading...