സംസ്ഥാനത്ത് വിവിധ സർക്കാർ സ്ഥാപനങ്ങളിൽ പുതിയ അവസരങ്ങൾ.

August 5, 2026
Share this Job

🌐 Select your Language:

Current: English

സംസ്ഥാനത്ത് വിവിധ സർക്കാർ സ്ഥാപനങ്ങളിൽ പുതിയ അവസരങ്ങൾ.

ശുചിത്വ മിഷനിൽ യങ് പ്രൊഫഷണൽ തസ്തികയിലേക്ക് താത്കാലിക നിയമനം നടക്കുന്നു. നിയമന കാലാവധി ഒരു വർഷമോ അല്ലെങ്കിൽ പദ്ധതിയുടെ കാലാവധി അവസാനിക്കുന്നതുവരെയോ ആയിരിക്കും.
ഒഴിവുകൾ ഉള്ള ജില്ലകൾ
1.തിരുവനന്തപുരം
2.പത്തനംതിട്ട
3.ആലപ്പുഴ
4.എറണാകുളം
5.തൃശ്ശൂർ
6.പാലക്കാട്
7.മലപ്പുറം
8.കോഴിക്കോട്
9.കണ്ണൂർ
യോഗ്യത B.Tech, MBA, MSW, അല്ലെങ്കിൽ M.Sc Environmental Science യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ 2023 ജനുവരി 1-ന് ശേഷം അടിസ്ഥാന യോഗ്യത നേടിയിരിക്കണം. M.Tech ബിരുദധാരികൾക്ക് M.Tech യോഗ്യത നേടിയ തീയതിയാണ് പരിഗണിക്കുക.
പ്രായപരിധി: പരമാവധി 32 വയസ്
ശമ്പളം: പ്രതിമാസം 20,000
അപേക്ഷിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 9.
കൂടുതൽ വിവരങ്ങളും അപേക്ഷയും CMD കേരളയുടെ ഔദ്യോഗിക വെബ്സൈറ്റിലും വിജ്ഞാപനത്തിലും ലഭ്യമാണ്.
2) സംസ്ഥാനത്തെ വാർഷിക കാർഷികേതര സർവേയ്ക്കായി കരാർ അടിസ്ഥാനത്തിൽ സർവേ എന്യൂമറേറ്റർമാരെ നിയമിക്കുന്നു. നിയമന കാലാവധി 2027 മാർച്ച് 31 വരെ ആയിരിക്കും. ഓരോ ജില്ലയിലും രണ്ട് ഒഴിവുകളുണ്ട്.
യോഗ്യത ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്സ്, അല്ലെങ്കിൽ കോമേഴ്‌സ് വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. സ്റ്റാറ്റിസ്റ്റിക്സ് പ്രധാന വിഷയമായോ ഉപവിഷയമായോ പഠിച്ചിരിക്കണം. കമ്പ്യൂട്ടർ ഉപയോഗത്തിലും ഡാറ്റ എൻട്രിയിലും അറിവ് വേണം. ഫീൽഡ് വർക്ക് ചെയ്യാൻ ശാരീരികക്ഷമതയും ആവശ്യമാണ്. സർവേ മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി: പരമാവധി 35 വയസ്
അപേക്ഷിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 10.
ഗൂഗിൾ ഫോം വഴി അപേക്ഷിക്കണം. ഒരാൾക്ക് ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. തിരഞ്ഞെടുക്കുന്ന ജില്ലയിലെ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

Share this Job
See also  Posana Energy Private Limited Recruitment
🔔 Get Jobs That Match You!For Free. 🎯 Relevant Jobs Only 📩 Alerts Directly to Your Email 🔕 No Unnecessary Job Emails 💯 Completely FREE
🔔 GET FREE JOB ALERTS