Skip to content Skip to footer

കോട്ടൺ കോർപ്പറേഷനിൽ വിവിധ അവസരങ്ങൾ.

Share this Job

കോട്ടൺ കോർപ്പറേഷനിൽ വിവിധ അവസരങ്ങൾ.

കേന്ദ്ര പൊതുമേഖല സ്ഥാപനമായ കോട്ടൺ കോർപ്പറേഷനിൽ അവസരം. വിവിധ മാനേജർ, ട്രെയിനി, അസിസ്റ്റന്റ് ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താൽപര്യമുള്ളവർ ജൂലൈ 24ന് മുൻപായി അപേക്ഷ നൽകണം. 

തസ്തികയും ഒഴിവുകളും.
കോട്ടൺ കോർപ്പറേഷൻ അസിസ്റ്റന്റ് മാനേജർ, മാനേജ്‌മെന്റ് ട്രെയിനി, ജൂനിയർ കൊമേഴ്‌സ്യൽ എക്‌സിക്യൂട്ടീവ്, ജൂനിയർ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 148.
ജൂനിയർ കൊമേഴ്‌സ്യൽ എക്‌സിക്യൂട്ടീവ്: 50 ഒഴിവുകൾ.
ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്): 50 ഒഴിവുകൾ.
ജൂനിയർ അസിസ്റ്റന്റ് (ജനറൽ): 30 ഒഴിവുകൾ.
മാനേജ്‌മെന്റ് ട്രെയിനി (മാർക്കറ്റിംഗ്): 8 ഒഴിവുകൾ.
മാനേജ്‌മെന്റ് ട്രെയിനി (അക്കൗണ്ട്സ്): 8 ഒഴിവുകൾ.
അസിസ്റ്റന്റ് മാനേജർ (ഒഫീഷ്യൽ ലാംഗ്വേജ്): 1 ഒഴിവ്.
പ്രായപരിധി
ജൂനിയർ അസിസ്റ്റന്റ്, മാനേജ്‌മെന്റ് ട്രെയിനി : 18 വയസ്സ് മുതൽ 30 വയസ്സ് വരെ.
അസിസ്റ്റന്റ് മാനേജർ : 18 മുതൽ 32 വയസ്സ് വരെ.സർക്കാർ നിയമപ്രകാരമുള്ള പ്രായപരിധി ഇളവുകൾ അർഹരായ സംവരണ വിഭാഗങ്ങൾക്ക് നൽകും.
യോ​ഗ്യത
തസ്തികകൾക്ക് അനുസരിച്ച് എംബിഎ, സിഎ, സിഎംഎ, ബിഎസ്‌സി അഗ്രികൾച്ചർ, ബികോം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ബിഇ/ബിടെക്/എംസിഎ (ഐടി വിഭാഗത്തിന്) എന്നിവ പാസായവർക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് മാനേജർ ഒഫീഷ്യൽ ലാംഗ്വേജ് തസ്തികയ്ക്ക് ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദത്തോടൊപ്പം ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
അപേക്ഷ ഫീസ്
ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങളിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 1500  അപേക്ഷാ ഫീസ്. എസ്‌സി, എസ്ടി, പൂർവസൈനികർ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽ പെടുന്നവർക്ക് 500 മാത്രം അടച്ചാൽ മതിയാകും. ഫീ.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ കോട്ടൺ കോർപ്പറേഷൻ ഇന്ത്യയുടെ ഒഫീഷ്യൽ വെബ്സെെറ്റ് സന്ദർശിക്കുക. കരിയർ പേജിൽ നിന്ന് റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ തിരഞ്ഞെടുത്ത് വായിച്ച് മനസിലാക്കുക. ശേഷം ലഭ്യമായ ലിങ്ക് മുഖേന അപേക്ഷിക്കുക. ജൂലൈ 9, രാവിലെ 10:00 മണി മുതൽ ഓൺലൈൻ അപേക്ഷാ  ആയിട്ടുണ്ട്. അവസാന തീയതി ജൂലൈ 24 ആണ്. 
വെബ്സെെറ്റ്: https://www.cotcorp.org.in/ 
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now