Skip to content Skip to footer

ഖാദി ഗ്രാമ വ്യവസായ ബോർഡിൽ ഉൾപ്പെടെ അവസരങ്ങൾ.

Share this Job

ഖാദി ഗ്രാമ വ്യവസായ ബോർഡിൽ ഉൾപ്പെടെ അവസരങ്ങൾ.

1) ബി-കീപ്പിംഗ് കോഴ്‌സ്

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തുന്ന 6 മാസം ദൈർഘ്യമുള്ള ബീ-കീപ്പിംഗ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സി/തത്തുല്യ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. ഫീസ് 30,000 . ഇതിനു പുറമേ ഫീൽഡ് ട്രെയിനിംഗിനു ചെലവാകുന്ന അധിക തുക അപേക്ഷകർ വഹിക്കണം. അപേക്ഷാ ഫീസ് 50 ഓൺലൈനായി അടയ്ക്കണം. khadi.kerala.gov.in ലൂടെ ജൂലൈ 31നകം അപേക്ഷ സമർപ്പിക്കണം. 
വെക്കേഷൻ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ഏപ്രിൽ-മേയ് മാസത്തെ വെക്കേഷൻ കോഴ്‌സുകളായ ബേസിക് ഇലക്‌ട്രോണിക്‌സ് & ഹോബിസർക്യൂട്ട്‌സ്, ബേസിക്‌സ് ഓഫ് കംപ്യൂട്ടർ & ഓഫീസ് പാക്കേജ്, ഇന്റർനെറ്റ്/ വെബ് പ്രോഗ്രാമിംഗ്, ബേസിക്‌സ് ഓഫ് കംപ്യൂട്ടർ & ഹാർഡ്‌വെയർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഗ്രാഫിക് ഡിസൈനിംഗ് & മൾട്ടി മീഡിയ റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫാറവും കൂടുതൽ വിവരങ്ങളും കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെൽഓഫീസിൽ നിന്നും ലഭ്യമാണ്. 
3) അവധിക്കാല ക്ലാസ്
ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ മധ്യവേനലവധി ക്ലാസുകൾ ഏപ്രിൽ 6 രാവിലെ 10 മണിക്ക് ആരംഭിക്കുന്നു. വ്യക്തിത്വ വളർച്ചയ്ക്കും അന്തർലീനമായ കഴിവുകളുടെ വികാസത്തിനും അനുയോജ്യമായ കലാ പരിശീലനം, ക്രിയേറ്റീവ് ലേണിംഗ്, ആർട്ട് ആന്റ് ക്രാഫ്റ്റ് പരിശീലനം, സിനിമാ റീൽസ് നിർമ്മിതി, പുസ്തക പരിചയം, യോഗ, സുംബ എന്നിവ ഉൾപ്പടെ വ്യത്യസ്തമായ പരിശീലനത്തിലൂടെ സൃഷ്ടിപരവും നേതൃത്വപരവുമായ കഴിവുകൾ വളർത്തുകയാണ് ലക്ഷ്യം. 
4) ബാലഭവനിൽ അവധിക്കാല ക്ലാസ്സുകൾ.
കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ കുട്ടികൾക്കായി ‘കളിമുറ്റം’ മധ്യവേനലവധിക്കാല ക്ലാസ്സുകൾ ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തും. 4 മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. എയ്‌റോമോഡലിംഗ്, സംഗീതം, നൃത്തം, അബാക്കസ്, ഗിറ്റാർ, വയലിൻ, തബല, കീബോർഡ്, നാടകം, ക്രാഫ്റ്റ്, യോഗ, ചിത്രരചന തുടങ്ങി 26 വിഷയങ്ങളിൽ പരിശീലനം നൽകും. വാഹന സൗകര്യം ലഭ്യമാണ്. രജിസ്‌ട്രേഷൻ തുടരുന്നു. 
5) അവധിക്കാല ക്ലാസുകള്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്സുകളിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. വിവിധ പ്രായക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ഓപ്പണ്‍ സെസ്‌മെ, എസ്സെന്‍ഷ്യല്‍ ഇംഗ്ലീഷ് ആന്‍ഡ് സോഫ്റ്റ് സ്‌കില്‍സ് എന്നീ കോഴ്‌സുകളാണ് ആരംഭിക്കുന്നത്. ഓപ്പണ്‍ സെസ്‌മെ കോഴ്‌സിലേക്ക് 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് എസ്സെന്‍ഷ്യല്‍ ഇംഗ്ലീഷ് ആന്‍ഡ് സോഫ്റ്റ് സ്‌കില്‍സ് കോഴ്‌സില്‍ പങ്കെടുക്കാം. 
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
login for free and watch/ Save/Apply for all jobs. Its Easy with your gmail Now
Login Now
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now

Join Our New Telegram Channel for Faster Updates.

JOIN NOW