Skip to content Skip to footer

ഗുരുവായൂർ ദേവസ്വത്തിൽ വിവിധ അവസരങ്ങൾ.

Share this Job

ഗുരുവായൂർ ദേവസ്വത്തിൽ വിവിധ അവസരങ്ങൾ.

01.07.2026 മുതൽ ഗുരുവായൂർ ദേവസ്വംത്തിൽ വരുന്ന ഒഴിവുള്ള തസ്തികകളിലേക്ക് ഈശ്വരവിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് താത്കാലിക ഒഴിവിലേക്കു അപേക്ഷ ക്ഷണിക്കുന്നു.

വിജ്ഞാപനം പൂർണ്ണമായും വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക.
1)  സോപാനം വാച്ച്മാൻ
ഒഴിവുകൾ: 15
നിയമന കാലാവധി: 01.07.2026 മുതൽ 31.12.2026 വരെ (6 മാസം)
പ്രതിമാസ മൊത്തവേതനം: 18,000/-
പ്രായപരിധി (01.01.2026 പ്രകാരം): 30 വയസ്സിൽ കുറയുകയോ 50 വയസ്സിൽ കൂടുകയോ പാടില്ല.
യോഗ്യതകൾ:
ഏഴാം ക്ലാസ് ജയിച്ചിരിക്കണം
യാതൊരു ശാരീരിക വൈകല്യവുമില്ലാത്ത, ആരോഗ്യവും ദൃഢഗാത്രവുമുള്ള പുരുഷൻ
അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഗവ. ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധം
നല്ല കാഴ്ചശക്തി ഉണ്ടായിരിക്കണം
നിലവിലെ ജീവനക്കാരുടെ അപേക്ഷ പരിഗണിക്കുന്നതല്ല.
2) ലേഡി സെക്യൂരിറ്റി ഗാർഡ്
ഒഴിവുകൾ: 15
നിയമന കാലാവധി: 01.07.2026 മുതൽ 31.12.2026 വരെ (6 മാസം)
പ്രതിമാസ മൊത്തവേതനം: 18,000/-
പ്രായപരിധി (01.01.2026 പ്രകാരം): 55 വയസ്സിൽ കുറയുകയോ 60 വയസ്സിൽ കൂടുകയോ പാടില്ല
യോഗ്യതകൾ:
7-ാം ക്ലാസ് ജയിച്ചിരിക്കണം
യാതൊരു ശാരീരിക വൈകല്യവുമില്ലാത്ത സ്ത്രീ
അസിസ്റ്റന്റ് സർജനിൽ കുറയാത്ത ഗവ. ഡോക്ടറുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധം
നല്ല കാഴ്ചശക്തി
നിലവിലെ ലേഡി സെക്യൂരിറ്റി ഗാർഡുകളുടെ അപേക്ഷ പരിഗണിക്കുന്നതല്ല.
പൊതുവായ നിബന്ധനകൾ
വയസ്സിളവ് (relaxation) ബാധകമല്ല
പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക്: ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ അപേക്ഷാ ഫോറം സൗജന്യം.
അപേക്ഷാ ഫോറം ലഭ്യത
വില: 118/-.
ലഭ്യമാകുന്ന തീയതികൾ: 08.05.2026 മുതൽ 23.05.2026 വരെ (വൈകീട്ട് 5.00 മണി വരെ, ഓഫീസ് പ്രവർത്തി സമയത്ത്).
സ്ഥലം: ഗുരുവായൂർ ദേവസ്വം ഓഫീസിൽ നിന്ന് നേരിൽ മാത്രം (തപാൽ മാർഗ്ഗമില്ല).
അപേക്ഷ സമർപ്പിക്കേണ്ട രേഖകൾ (ഓരോന്നും)
പൂരിപ്പിച്ച അപേക്ഷാ ഫോറം (ദേവസ്വത്തിന്റെ നിർദ്ദിഷ്ട ഫോറത്തിൽ)
മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (ഒറിജിനൽ, 6 മാസത്തിൽ കൂടുതൽ പഴക്കമില്ലാത്തത്, ഡോക്ടറുടെ യോഗ്യത, രജി. നമ്പർ, ഒപ്പിട്ട തീയതി എന്നിവ വ്യക്തം)
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (6 മാസത്തിൽ കൂടുതൽ പഴക്കമില്ലാത്തത്)
പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ
ഫോട്ടോ യഥാസ്ഥാനത്ത് പതിപ്പിച്ച് ഒപ്പിട്ട അപേക്ഷ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.
01.06.2026, വൈകീട്ട് 5.00 മണി
സമർപ്പിക്കേണ്ട വിലാസം / സ്ഥലം
നേരിട്ടോ – ഗുരുവായൂർ ദേവസ്വം ഓഫീസ്
തപാലിലോ –
അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ – 680101..
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now

Join Our New Telegram Channel for Faster Updates.

JOIN NOW