National AYUSH Mission Announces Contract Recruitment for Various Posts
നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് & സപ്പോർട്ട് യൂണിറ്റിന്റെ (DPMSU) കീഴിൽ കോഴിക്കോട് ജില്ലയിൽ ആയുർവേദ ഫാർമസിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ് (മെയിൽ & ഫീമെയിൽ) തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി മേയ് 26ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.
ആയുർവേദ ഫാർമസിസ്റ്റ്, തെറാപ്പിസ്റ്റ് തസ്തികകളിൽ കരാർ നിയമനം
വാക്ക് ഇൻ ഇന്റർവ്യൂ നടക്കും
ജോലി വിവരങ്ങൾ?
കോഴിക്കോട് ഭട്ട് റോഡ് വെസ്റ്റ്ഹിൽ ചുങ്കത്തുള്ള ജില്ലാ ആയുർവേദ ആശുപത്രി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് & സപ്പോർട്ട് യൂണിറ്റാണ് ഇന്റർവ്യൂ വേദിയാകുന്നത്. അപേക്ഷകർക്ക് മേയ് 26ൽ 40 വയസ്സ് കവിയരുത്.
ശമ്പള വിവരങ്ങൾ
പ്രതിമാസം 14,700 രൂപയായിരിക്കും ഇരു തസ്തികകളിലെയും ഏകീകൃത ശമ്പളം.
ആയുർവേദ ഫാർമസിസ്റ്റ് തസ്തികയിൽ നിലവിൽ രണ്ട് ഒഴിവുകളാണുള്ളത്.
യോഗ്യത : കേരള സർക്കാർ അംഗീകരിച്ച ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസിസ്റ്റ് കോഴ്‌സ് അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ് കോഴ്‌സ് പാസ്സായവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
ആയുർവേദ തെറാപ്പിസ്റ്റ്
ഈ തസ്തികയിലും രണ്ട് ഒഴിവുകളാണുള്ളത്. ഡി.എ.എം.ഇ (DAME) അംഗീകരിച്ച കേരള സർക്കാരിന്റെ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ് അല്ലെങ്കിൽ NARIP നടത്തുന്ന ഒരു വർഷത്തെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയവർക്കാണ് അവസരം.
അർഹരായ ഉദ്യോഗാർത്ഥികൾ മേയ് 26ന് രാവിലെ 10ന് ഇന്റർവ്യൂ വേദിയായ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ഓഫീസിൽ എത്തി സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വിധേയരാകണം.
എങ്ങനെ ജോലി നേടാം?
അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തുന്നവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ഒപ്പം അടുത്ത കാലത്ത് എടുത്ത പാസ്‌പോർട്ട് സൈസ് ഫോട്ടോയും കൈയിൽ കരുതേണ്ടതാണ്. കൂടുതൽവിവരങ്ങൾക്ക്: 0495-2923213.
Today's product

