Skip to content Skip to footer

പ്രതിരോധ മന്ത്രാലയത്തിൽ വിവിധ അവസരങ്ങൾ.

Share this Job

പ്രതിരോധ മന്ത്രാലയത്തിൽ വിവിധ അവസരങ്ങൾ.

പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫന്‍സ് ബയോ എഞ്ചിനീയറിങ് & ഇലക്ട്രോമെഡിക്കല്‍ ലബോറട്ടറി (DRDO- DEBEL) ല്‍  അവസരം. ഗ്രാജ്വേറ്റ് അപ്രന്റീസ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മെയ് 20ന് മുന്‍പായി അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും
ഡിആർഡിഒയിൽ ​ഗ്രാജ്വേറ്റ് അപ്രന്റീസ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 28. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുന്നത്. 
മെക്കാനിക്കൽ എഞ്ചിനീയറിങ്07 ഒഴിവ്ഇലക്ട്രോണിക്‌സ്/ഇ.സി.ഇ./ഇ & ഐ 6 ഒഴിവ്കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി 3 ഒഴിവ്കെമിക്കൽ എഞ്ചിനീയറിംഗ്/കെമിസ്ട്രി 4 ഒഴിവ്ബയോ-മെഡിക്കൽ എഞ്ചിനീയറിംഗ് 4 ഒഴിവ്ടെക്‌സ്‌റ്റൈൽ എഞ്ചിനീയറിംഗ് 1 ഒഴിവ്ലൈബ്രറി സയൻസ് 1 ഒഴിവ്ഫിസിക്‌സ് 1 ഒഴിവ്അക്കൗണ്ട്‌സ് 1 ഒഴിവ്
യോ​ഗ്യത
മെക്കാനിക്കൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ്/ഇ.സി.ഇ./ഇ & ഐ, ബയോ-മെഡിക്കൽ എഞ്ചിനീയറിംഗ്, ടെക്‌സ്‌റ്റൈൽ എഞ്ചിനീയറിംഗ് എന്നിവയ്ക്ക് ബി.ഇ./ബി.ടെക്. യോഗ്യത ആവശ്യമാണ്. കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജി, കെമിക്കൽ എഞ്ചിനീയറിംഗ്/കെമിസ്ട്രി എന്നിവയ്ക്ക് ബി.ഇ./ബി.ടെക്./ബി.എസ്സി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഫിസിക്‌സ് തസ്തികയിലേക്ക് ബി.എസ്സി.യും, അക്കൗണ്ട്‌സ് തസ്തികയിലേക്ക് ബി.കോം. യോഗ്യതയും നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ, ലൈബ്രറി സയൻസ് തസ്തികയ്ക്ക് ബി.ലിബ്/ബി.എൽ.ഐ.എസ്സി. ആവശ്യമാണ്.
സ്റ്റൈപ്പന്റ്
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 12300 സ്റ്റൈപ്പന്റായി ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ ഡിആർഡിഒയുടെ ഒഫീഷ്യൽ വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ/ റിക്രൂട്ട്‌മെന്റ് പേജിൽ നിന്ന് ഗ്രാജ്വേറ്റ് അപ്രന്റീസ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷിക്കണം. അവസാന തീയതി മെയ് 20.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now

Join Our New Telegram Channel for Faster Updates.

JOIN NOW