Skip to content Skip to footer

യൂണിവേഴ്‌സിറ്റിയില്‍ അറ്റന്‍ഡര്‍ മുതൽ അവസരങ്ങൾ.

Share this Job

യൂണിവേഴ്‌സിറ്റിയില്‍ അറ്റന്‍ഡര്‍ മുതൽ അവസരങ്ങൾ.

കേരള യൂണിവേഴ്‌സിറ്റിയില്‍ അറ്റന്‍ഡര്‍ തസ്തികയിലേക്ക് വനിതകള്‍ക്കാണ് ഒഴിവ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 3ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുക്കണം. 

തസ്തികയും ഒഴിവുകളും
കേരള യൂണിവേഴ്‌സിറ്റി, വുമണ്‍ മേട്രണ്‍ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.
യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഹോസ്റ്റലുകളിലാണ് നിയമനം. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. 
പ്രായപരിധി
30നും 55നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 21,000 ശമ്പളമായി ലഭിക്കും. 
യോഗ്യത 
പത്താം ക്ലാസ് വിജയിച്ചിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം. 
മറ്റു വിവരങ്ങള്‍
ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലിക്കാരെ നിയമിക്കുക. രാത്രി ഡ്യൂട്ടി ഉള്‍പ്പെടെ ഉണ്ടായിരിക്കും. 
ഇന്റര്‍വ്യൂ
താല്‍പര്യമുള്ളവര്‍ ജൂണ്‍ 3ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക. അന്നേദിവസം പ്രായം, തിരിച്ചറിയല്‍, വിദ്യാഭ്യാസ യോഗ്യത, സംവരണം, പ്രവൃത്തിപരിചയം, എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, കൂടാതെ അടുത്തിടെ എടുത്ത ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഹാജരാക്കണം. 
തീയതി03.06.2026 ബുധന്‍റിപ്പോര്‍ട്ടിങ് സമയം09.00 amസ്ഥലം കേരള യൂണിവേഴ്‌സിറ്റി ഓഫീസ് പാളയം.
ഉദ്യോഗാര്‍ഥികള്‍ക്ക് [add2@keralauniversity.ac.in] എന്ന ഇമെയില്‍ മുഖേനയോ, നമ്പര്‍ മുഖേനയോ വിളിച്ച് വിവരങ്ങള്‍ അറിയാം. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക. 
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now

Join Our New Telegram Channel for Faster Updates.

JOIN NOW