Join Whatsapp Channel Join Now →
Loading
September 11, 2026

വിവിധ സർക്കാർ ഓഫീസുകളിലെ അവസരങ്ങൾ

Share this Job

വിവിധ സർക്കാർ ഓഫീസുകളിലെ അവസരങ്ങൾ.

1) പ്രൊജക്ട് റിസർച്ച് സയിൻ്റിസ്റ്റ്.

ഒരു ഒഴിവാണ് ഉള്ളത്. എംബിബിഎസ്, എംഡി (കമ്മ്യൂണിറ്റി മെഡിസിൻ) ആണ് യോഗ്യത. കൂടാതെ യോഗ്യത നേടിയതിന് ശേഷം മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. അല്ലെങ്കിൽ പബ്ലിക് ഹെൽത്തിൽ പി.എച്ച്.ഡി ഉള്ളവർക്ക് അപേക്ഷിക്കാം. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം.
ഇംപ്ലിമെന്റേഷൻ റിസർച്ച് പ്രോജക്റ്റുകളിൽ പ്രവർത്തിച്ചുള്ള പരിചയം ആവശ്യമാണ്. എസ് പി എസ് എസ് അല്ലെങ്കിൽ ആർ, റെഡ്കാപ് എ്നിവയിൽ അറിവുണ്ടായിരിക്കണം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 1,11,600  ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 45 വയസാണ്.
നിയമന കാലാവധി, 31.03.2027 വരെയോ അല്ലെങ്കിൽ പ്രോജക്റ്റ് പൂർത്തിയാകുന്നത് വരെയോ ആയിരിക്കും.
ഓഗസ്റ്റ് 4 ന് രാവിലെ 11 നാണ് അഭിമുഖം നടക്കുക. എഎംസിഎച്ച്എസ്എസ് ബിൽഡിംഗ്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി , മെഡിക്കൽ കോളേജ് ക്യാമ്പസ്, തിരുവനന്തപുരത്ത് വച്ചാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് https://www.sctimst.ac.in/recruitment/RESOURCES/H_2026-27_1134.pdf
2) റിസർച്ച് ഫെലോ.
പബ്ലിക് ഹെൽത്തിൽ മാസ്റ്റർ ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാനാകുക. ക്ലിനിക്കൽ റിസർച്ചിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.
ക്വാളിറ്റേറ്റീവ് റിസർച്ചിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. കൂടാതെ എസ് ടി എ ടി എ, എസ് പി എസ് എസ്, റെഡ്കാപ് തുടങ്ങിയ ഡാറ്റാ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറുകളിൽ വൈദഗ്ധ്യം ഉള്ളവർക്കും മുൻഗണന ലഭിക്കും.
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 65000 രൂപ ശമ്പളമായി ലഭിക്കും. നിലവിൽ 2 ഒഴിവുകളാണ് ഉള്ളത്. 31.03.2027 വരെയോ അല്ലെങ്കിൽ പ്രോജക്റ്റ് പൂർത്തിയാകുന്നത് വരെയോ ആയിരിക്കും നിയമന കാലാവധി.
ഓഗസ്റ്റ് നാലിന് ഉച്ചയ്ക്ക് 2.30ക്കാണ് അഭിമുഖം നടക്കുക. എഎംസിഎച്ച്എസ്എസ് ബിൽഡിംഗ്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി , മെഡിക്കൽ കോളേജ് ക്യാമ്പസ്, തിരുവനന്തപുരത്ത് വെച്ചാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് https://www.sctimst.ac.in/recruitment/RESOURCES/H_2026-27_1135.pdf
3) ഫാർമസിയിൽ അപ്രൻ്റിസ് ട്രെയിനി.
രണ്ട് ഒഴിവുകളാണ് ഉള്ളത്. ഡിഫാം ആണ് അപേക്ഷിക്കാനുള്ള യോഗ്യത. ഉയർന്ന പ്രായപരിധി 30 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10,900 രൂപയാണ് സ്റ്റൈപ്പൻ്റ്. ഒരു വർഷം ആണ് പരിശീലന കാലാവധി. ജുലൈ 27 ന് രാവിലെ 10.30 നാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് https://www.sctimst.ac.in/recruitment/RESOURCES/H_2026-27_1170.pdf
4) ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം.
ആറ്റിങ്ങൽ ഗവ ഐ ടി ഐ-യിൽ മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് ട്രേഡിൽ എസ്.സി.സി.സി, ധീവര എന്നീ വിഭാഗങ്ങൾക്കായും ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡിൽ പട്ടിക ജാതി വിഭാഗത്തിനായും വയർമാൻ ട്രേഡിൽ മുസ്ലിം വിഭാഗത്തിനായും സംവരണം ചെയ്യിട്ടുള്ള 4 ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 29 രാവിലെ 11ന് നടക്കും. ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിങ്/ ഡിപ്ലോമ ബിരുദം/ NAC ഒരു വർഷത്തെ പ്രവൃത്തിപരിചയം/ NTC മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ടി വിഭാഗത്തിലുള്ളവർ യോഗ്യത, ഐഡന്റിറ്റി തെളിയിയ്ക്കുന്ന അസൽ രേഖകളും പകർപ്പുമായി രാവിലെ 10.30 ന് ഐ ടി ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. 
See also  ANI Integrated Services HR Recruiter Recruitment

Share this Job

You Missed

🔔 Get Jobs That Match You!For Free. 🎯 Relevant Jobs Only 📩 Alerts Directly to Your Email 🔕 No Unnecessary Job Emails 💯 Completely FREE
🔔 GET FREE JOB ALERTS