Skip to content Skip to footer

സർക്കാർ സ്ഥാപങ്ങളിലെ വിവിധ യോഗ്യതയിൽ അവസരങ്ങൾ.

Share this Job

സർക്കാർ സ്ഥാപങ്ങളിലെ വിവിധ യോഗ്യതയിൽ അവസരങ്ങൾ.

അഴീക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിലേക്ക് ടെക്നിക്കൽ സ്റ്റാഫിനെ നിയമിക്കുന്നു. ബോട്ട് കമാൻഡർ, അസിസ്റ്റന്റ് ബോട്ട് കമാൻഡർ, ബോട്ട് ഡ്രൈവർ (നാല് ഒഴിവ്), സ്രാങ്ക് (രണ്ട് ഒഴിവ്), ലാസ്റ്റർ (രണ്ട് ഒഴിവ്), സ്പെഷ്യൽ മറൈൻ ഹോം ഗാർഡ് (രണ്ട് ഒഴിവ്) എന്നീ തസ്തികളിലേക്കാണ് നിയമനം. അപേക്ഷ, ജില്ലാ പോലീസ് മേധാവി, തൃശ്ശൂർ റൂറൽ, ഇരിങ്ങാലക്കുട എന്ന വിലാസത്തിൽ നൽകണം. 

യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം നൽകണം. 
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:മേയ് 10.
2) പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ 24 വാർഡുകളിലെ തെരുവുവിളക്ക് പരിപാലനത്തിന് ഇലക്ട്രിക് സൂപ്പർവൈസറെ നിയമിക്കുന്നു.
ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: അംഗീകൃത ഇലക്ട്രിക്കൽ കോൺട്രാക്ടർ/ സൂപ്പർവൈസർ ലൈസൻസ്. തെരു വുവിളക്ക് അറ്റകുറ്റപ്പണിചെയ്യുന്നതിന് നേതൃത്വം നൽകുന്നതിൽ മുൻപരിചയം അഭിലഷണീയം. . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 30 (ഉച്ചയ്ക്ക് 2).
3) കോഴിക്കോട്
വിമുക്തഭടന്മാർക്ക് അവസരം
കോഴിക്കോട് സൈനിക വിശ്രമകേന്ദ്രത്തിൽ കെയർ ടെയ്ക്കർ തസ്തികയിൽ ഒഴിവുണ്ട്. 179 ദിവസത്തേക്കാണ് നിയമനം. 
വിമുക്ത ഭടന്മാർക്കാണ് അവസരം. യോഗ്യത: എട്ടാംക്ലാസ്. 
പ്രായപരിധി: 56 വയസ്സ്. കോഴിക്കോട് ജില്ലയിലുള്ളവർക്ക് മുൻഗണന. 
ഫോൺ നമ്പർ സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസർക്ക് അപേക്ഷ നൽകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 28-ന് വൈകീട്ട് 4.
4) എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം ഏപ്രിൽ 28, 29, 30 തീയതികളിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം മേഖല ഓഫീസിൽ നടക്കും. രാവിലെ 9. 30ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷന് അതത് ദിവസം രാവിലെ 7 .30നും, ഉച്ചയ്ക്ക് 12 ന് നിശ്ചയിച്ചിട്ടുള്ള അഭിമുഖത്തിന് മുന്നോടിയായുള്ള വെരിഫിക്കേഷന് അതത് ദിവസം രാവിലെ 9 30നും അസ്സൽ പ്രമാണങ്ങൾ, ഓ ടിവി സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം ഹാജരാകേണ്ടതാണ്. 
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now

Join Our New Telegram Channel for Faster Updates.

JOIN NOW