Skip to content Skip to footer

സർക്കാർ സ്ഥാപനത്തിൽ വിവിധ യോഗ്യതയിൽ അവസരങ്ങൾ.

Share this Job

സർക്കാർ സ്ഥാപനത്തിൽ വിവിധ യോഗ്യതയിൽ അവസരങ്ങൾ.

കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന കേരള ചിക്കൻ പദ്ധതിയിൽ ഫാം സൂപ്പർവൈസർ തസ്തികയിലേക്ക് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിയമനം നടത്തുന്നുണ്ട്.

പദ്ധതി കേരള ചിക്കൻ (കുടുംബശ്രീ)
തസ്തിക ഫാം സൂപ്പർവൈസർ
സ്ഥലം മലപ്പുറം ജില്ല & കോഴിക്കോട് ജില്ല.നിയമന രീതി കരാർ അടിസ്ഥാനത്തിൽ.വിദ്യാഭ്യാസം (ഏതെങ്കിലും ഒന്ന്):
പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റിൽ ബിരുദം
പൗൾട്രി പ്രൊഡക്ഷനിൽ ഡിപ്ലോമ
കമ്പ്യൂട്ടർ പരിജ്ഞാനം (അടിസ്ഥാനം മുതൽ ബിസിനസ് ഉപയോഗം വരെ)
ഇരുചക്ര വാഹന ലൈസൻസ് (തീർച്ചയായും വേണം)
പ്രായപരിധി: 2026 മെയ് 1-ന് 30 വയസ്സിൽ കവിയരുത്.
അപേക്ഷാ രീതി: വെള്ള പേപ്പറിൽ സ്വന്തമായി തയ്യാറാക്കിയ അപേക്ഷ
കൂടെ ചേർക്കേണ്ടത്: ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തിപരിചയം (ഉണ്ടെങ്കിൽ), വയസ്സ് തെളിയിക്കുന്ന രേഖ
അപേക്ഷിക്കേണ്ട സ്ഥലം: ജില്ലാ കുടുംബശ്രീ മിഷൻ, മലപ്പുറം.
സ്ഥാപനം: കോഴിക്കോട് ജില്ലാ കുടുംബശ്രീ മിഷന്റെ കീഴിലുള്ള ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (കേരള ചിക്കൻ)
അപേക്ഷിക്കേണ്ട വിലാസം:
ജില്ലാ കോ-ഓർഡിനേറ്റർ, കുടുംബശ്രീ,
സിവിൽ സ്റ്റേഷൻ പി.ഒ, കോഴിക്കോട് – 673020
അവസാന തീയതി: മെയ് 29, 2026, വൈകിട്ട് 5 മണി.
കമ്പ്യൂട്ടർ പരിജ്ഞാനം – റിപ്പോർട്ടിംഗ്, ഡാറ്റാ എൻട്രി, ഇമെയിൽ തുടങ്ങിയവ വരും.
പ്രവൃത്തിപരിചയം നിർബന്ധമല്ലെങ്കിലും മുൻഗണന നൽകും.
2) കായംകുളം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. 
പൊളിറ്റിക്കൽ സയൻസ് (സീനിയർ), കമ്പ്യൂട്ടർ സയൻസ് (സീനിയർ), കെമിസ്ട്രി, ഹിസ്റ്ററി, ഫിസിക്സ് എന്നീ വിഷയങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും, ബി.എഡും, സെറ്റ് പരീക്ഷാ വിജയവുമാണ് ആവശ്യമായ യോഗ്യതകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളും പകർപ്പുകളുമായി ജൂൺ രണ്ടിന് രാവിലെ 10 മണിക്ക് പ്രിൻസിപ്പലിൻ്റെ ഓഫീസിൽ നടക്കുന്ന ഇൻ്റർവ്യൂവിന് ഹാജരാകണം. 
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now

Join Our New Telegram Channel for Faster Updates.

JOIN NOW