Skip to content Skip to footer

ഫിഷറീസ് ടെക്‌നിക്കല്‍ ഉൾപ്പെടെ വിവിധ അവസരങ്ങൾ.

Share this Job

ഫിഷറീസ് ടെക്‌നിക്കല്‍ ഉൾപ്പെടെ വിവിധ അവസരങ്ങൾ.

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2026-27 അധ്യയന വര്‍ഷത്തേക്ക് കുക്ക്, എഫ്.ടി.എസ്, ആയ, ഗാര്‍ഡിനര്‍ കം സ്‌കാവഞ്ചര്‍/ ഗാര്‍ഡിനര്‍ എന്നീ തസ്തികകളിലേക്ക് താത്ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ള സ്ഥാപനമായതിനാല്‍ ഹോസ്റ്റലുകളില്‍ താമസിച്ച്  താല്പര്യമുള്ളവര്‍ മാത്രം ഇന്റര്‍വ്യൂവില്‍ പങ്കെടുത്താല്‍ മതിയാകും.

കുക്ക് തസ്തികയിലേക്ക് കെ ജി സി ഇ ഫുഡ് പ്രൊഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ താഴ്ന്ന യോഗ്യതയുള്ളവരെയും പരിഗണിക്കും. മറ്റു തസ്തികകളിലേക്ക് ഏഴാം ക്ലാസാണ് അടിസ്ഥാന യോഗ്യത. ഗാര്‍ഡിനര്‍ കം സ്‌കാവഞ്ചര്‍/ ഗാര്‍ഡിനര്‍ എന്ന തസ്തികയിലേക്ക് കൃഷി പരിപാലത്തില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിയമനങ്ങളില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.  
വാക്ക്-ഇന്‍-ഇന്റര്‍വ്യൂ വഴിയായിരിക്കും നിയമനം. കുക്ക്, എഫ്.ടി.എസ് തസ്തികകളിലേക്ക് മെയ് 15 ന് രാവിലെ 10 നും മറ്റു തസ്തികകളിലേക്ക് മെയ് 16 ന് രാവിലെ 10 നും അഭിമുഖം നടക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം നായരങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. 
2) ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ താത്ക്കാലിക നിയമനം തൃശ്ശൂര്‍.
 ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന്റെ നിയന്ത്രണത്തിലുള്ള ചാവക്കാട് ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കെയര്‍ടേക്കര്‍, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍ എന്നീ തസ്തി
ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ താത്ക്കാലിക നിയമനം
തൃശ്ശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന്റെ നിയന്ത്രണത്തിലുള്ള ചാവക്കാട് ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കെയര്‍ടേക്കര്‍, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍ എന്നീ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ ദിവസവേതനത്തിന് ജീവനക്കാരെ നിയമിക്കുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍ തസ്തികയിലേക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ യോഗ്യതയായി പരിഗണിക്കും. പി.എസ്.സി അംഗീകരിച്ച ബി.എഡ്, എം.എഡ് യോഗ്യത അഭികാമ്യം. കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദവും ബി.എഡും ഉണ്ടായിരിക്കണം. അപേക്ഷകര്‍ 35 വയസ്സിന് മുകളില്‍ പ്രായമുള്ളവരും സ്ഥായിയായ രോഗങ്ങളില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയവരുമായിക്കണം.
 ഉദ്യോഗാര്‍ത്ഥികള്‍ മെയ് 16 ന് രാവിലെ 11 ന് ചാവക്കാട് ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. അപേക്ഷകര്‍ അന്നേ ദിവസം വെള്ളക്കടലാസ്സില്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷ, ജോലിയിലുള്ള മുന്‍പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ബയോഡാറ്റ, യോഗ്യതാ രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഹാജരാക്കണം.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now

Join Our New Telegram Channel for Faster Updates.

JOIN NOW