Marketing Assistant Vacancy at Milma Kollam Dairy – Walk-in Interview on August 11th- മിൽമ കൊല്ലം ഡെയറിയിൽ മാർക്കറ്റിംഗ് അസിസ്റ്റന്റ് ഒഴിവ് – വാക്ക് ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 11-ന്

August 8, 2026
Share this Job

🌐 Select your Language:

Current: English

മിൽമ കൊല്ലം ഡെയറിയിൽ മാർക്കറ്റിംഗ് അസിസ്റ്റന്റ് ഒഴിവ് – വാക്ക് ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 11-ന്

മിൽമയിൽ വീണ്ടും ജോലി അവസരം:
തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പാദക യൂണിയൻ ലിമിറ്റഡ് (MILMA) കൊല്ലം തേവള്ളിയിലുള്ള ഡെയറിയിൽ കരാർ അടിസ്ഥാനത്തിൽ മാർക്കറ്റിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ സംഘടിപ്പിച്ചിരിക്കുന്നു.


ഒഴിവിന്റെ വിവരങ്ങൾ

വിവരങ്ങൾ / വിശദാംശങ്ങൾ
  1. തസ്തിക :മാർക്കറ്റിംഗ് അസിസ്റ്റന്റ് (Marketing Assistant)
  2. ഒഴിവുകളുടെ:  എണ്ണം 1
  3. ശമ്പളം :₹23,000/- (Consolidated)
  4. നിയമന രീതി : കരാർ അടിസ്ഥാനത്തിൽ
See also  Quality Engineer II – Jabil – Ranjangaon
വിദ്യാഭ്യാസ യോഗ്യത
ഏതെങ്കിലും വിഷയത്തിൽ റെഗുലർ മോഡിലുള്ള ബിരുദം (Graduation in any discipline through Regular Mode) നിർബന്ധമാണ്.
പ്രവൃത്തിപരിചയം
പ്രമുഖ സ്ഥാപനങ്ങളിൽ മാർക്കറ്റിംഗ് വിഭാഗത്തിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി വിവരങ്ങൾ 
01.01.2026 ന് 18-നും 40-നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
പ്രായത്തിൽ ഇളവുകൾ:
SC/ST ഉദ്യോഗാർത്ഥികൾക്ക് – 5 വർഷം
OBC / Ex-Servicemen ഉദ്യോഗാർത്ഥികൾക്ക് – 3 വർഷം
(കേരള സഹകരണ നിയമപ്രകാരം).
ഇന്റർവ്യൂ തീയതിയും/ സ്ഥലവും
വിവരങ്ങൾ / വിശദാംശങ്ങൾ
തീയതി: 11.08.2026 (ഓഗസ്റ്റ് 11, 2026)
സമയം :രാവിലെ 10:00 AM മുതൽ 12:30 PM വരെ
സ്ഥലം :കൊല്ലം ഡെയറി കോൺഫറൻസ് ഹാൾ, തേവള്ളി, കൊല്ലം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നിർദ്ദിഷ്ട സമയത്ത് ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്.
നിശ്ചിത സമയത്തിന് ശേഷം ഹാജരാകുന്നവരെ ഇന്റർവ്യൂവിന് പരിഗണിക്കുന്നതല്ല.


പ്രത്യേക സൂചന വിവരം 
തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്പാദക യൂണിയന്റെ ഏതെങ്കിലും യൂണിറ്റിൽ 2 വർഷത്തിൽ കൂടുതൽ ജോലി ചെയ്തിട്ടുള്ളവർ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്ക്
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.milmatrcmpu.com
പരമാവധി ഷെയർ ചെയ്യുക.
See also  Microsoft Dynamics 365 CRM Developer

Share this Job
🔔 Get Jobs That Match You!For Free. 🎯 Relevant Jobs Only 📩 Alerts Directly to Your Email 🔕 No Unnecessary Job Emails 💯 Completely FREE
🔔 GET FREE JOB ALERTS