പോസ്റ്റൽ വകുപ്പിൽ പത്താംക്ലാസ് യോഗ്യതയിൽ അവസരങ്ങൾ.

August 16, 2026
Share this Job

🌐 Select your Language:

Current: English

പോസ്റ്റൽ വകുപ്പിൽ പത്താംക്ലാസ് യോഗ്യതയിൽ അവസരങ്ങൾ.

ബെംഗളൂരു പോസ്റ്റൽ റീജിയനിൽ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 11 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് വിജയിച്ചവർക്കാണ് അപേക്ഷിക്കാനാകുക.
സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും കുറഞ്ഞത് മൂന്ന് വർഷത്തെ ഡ്രൈവിംഗ് പരിചയവും നിർബന്ധമാണ്. വാഹനങ്ങളുടെ മെക്കാനിസത്തെക്കുറിച്ച് അടിസ്ഥാന അറിവ് ഉണ്ടായിരിക്കണം. ഹോം ഗാർഡ് അല്ലെങ്കിൽ സിവിൽ വോളന്റിയറായി മൂന്ന് വർഷം സേവനം ചെയ്തവർക്ക് മുൻഗണന ലഭിക്കും.
പരമാവധി പ്രായപരിധി 56 വയസ്സാണ്. കേന്ദ്രസർക്കാർ ചട്ടപ്രകാരം അർഹരായ വിഭാഗങ്ങൾക്ക് പ്രായ ഇളവ് ലഭിക്കും. തിരഞ്ഞെടുപ്പ് പ്രായോഗിക ഡ്രൈവിംഗ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 19,900 മുതൽ 63,200 വരെ ശമ്പളം ലഭിക്കും. ഇതിന് പുറമേ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷകൾ ഓഫ്‌ലൈനായി തപാൽ മാർഗം മാത്രമാണ് സമർപ്പിക്കേണ്ടത്. ഔദ്യോഗിക വിജ്ഞാപനത്തിലെ അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നിർദേശിച്ച വിലാസത്തിൽ അയയ്ക്കണം.
വെബ്സൈറ്റ് 
 അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തിലെ അവസാന തീയതി, അപേക്ഷ അയയ്ക്കേണ്ട വിലാസം, മറ്റ് നിർദ്ദേശങ്ങൾ എന്നിവ കൃത്യമായി പരിശോധിക്കുക.
See also  Indosol Solar Hiring – Line Leader Opportunities in Cell, Ingot & Wafer Production

Share this Job
🔔 Get Jobs That Match You!For Free. 🎯 Relevant Jobs Only 📩 Alerts Directly to Your Email 🔕 No Unnecessary Job Emails 💯 Completely FREE
🔔 GET FREE JOB ALERTS