BPCL റിക്രൂട്ട്മെന്റ് 2026: എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് 250+ ഒഴിവുകൾ
മഹാരത്ന കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) വിവിധ എൻട്രി ലെവൽ എക്സിക്യൂട്ടീവ് പ്രൊഫൈലുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണ വിപണന കമ്പനിയായ BPCL-ൽ കരിയർ അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
പ്രധാന തീയതികൾ
1.ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 18 ഏപ്രിൽ 2026.
2.ഓൺലൈൻ അപേക്ഷയ്ക്കുള്ള അവസാന തീയതി 17 മെയ് 2026 (23:59 വരെ).
തസ്തികകളും ഒഴിവുകളും (Indicative Vacancies)
തസ്തികയുടെ / പേര് / ഒഴിവുകൾ
പ്രായപരിധി/ (General/EWS)
- ജൂനിയർ എക്സിക്യൂട്ടീവ് (എഞ്ചിനീയറിംഗ്) 175 32 വയസ്സ്.
- ജൂനിയർ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്) 25 35 വയസ്സ് (കുറഞ്ഞ പ്രായം 30).
- ജൂനിയർ എക്സിക്യൂട്ടീവ് (വേസൈഡ് അമനിറ്റീസ്) 10 32 വയസ്സ്.
- സെക്രട്ടറി 08 32 വയസ്സ്.
- അസോസിയേറ്റ് എക്സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്) 30 35 വയസ്സ്.
- അസോസിയേറ്റ് എക്സിക്യൂട്ടീവ് (ഔദ്യോഗിക ഭാഷ നടപ്പാക്കൽ) 02 35 വയസ്സ്.
യോഗ്യത വിവരങ്ങൾ /qualification details
ജൂനിയർ എക്സിക്യൂട്ടീവ് (എഞ്ചിനീയറിംഗ്): ഡിപ്ലോമ ഇൻ എഞ്ചിനീയറിംഗ് (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ്/സിവിൽ/കെമിക്കൽ) – 55% മാർക്ക് (SC/ST/PwBD-ക്ക് 50%).
ജൂനിയർ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്): ഏത് ബിരുദത്തിലും 55% + CA ഇന്റർമീഡിയറ്റ് / CMA ഇന്റർമീഡിയറ്റ് പാസ്സായിരിക്കണം (ഫൈനൽ പാസ്സായവർക്ക് അപേക്ഷിക്കാനാവില്ല).ജൂനിയർ എക്സിക്യൂട്ടീവ് (വേസൈഡ് അമനിറ്റീസ്): B.Com / BBA / B.Sc / BMS / BHM – 55%.
സെക്രട്ടറി: ക്ലാസ് X, XII, ബാച്ചിലർ ഡിഗ്രി (3 വർഷം) – ഓരോന്നിനും 55%.
അസോസിയേറ്റ് എക്സിക്യൂട്ടീവ് (ക്വാളിറ്റി അഷ്വറൻസ്): M.Sc കെമിസ്ട്രി (Organic/Inorganic/Analytical/Polymer തുടങ്ങിയവ) – 60% (SC/ST/PwBD-ക്ക് 55%).
അസോസിയേറ്റ് എക്സിക്യൂട്ടീവ് (ഔദ്യോഗിക ഭാഷ): മാസ്റ്റേഴ്സ് ഇൻ ഹിന്ദി (2 വർഷം) – 55% + ക്ലാസ് XIIയിലോ ബിരുദത്തിലോ ഇംഗ്ലീഷ് വിഷയം.
പ്രവൃത്തി പരിചയം (Experience)
ജൂനിയർ എക്സിക്യൂട്ടീവിന് (എഞ്ചിനീയറിംഗ്, അക്കൗണ്ട്സ്, വേസൈഡ്, സെക്രട്ടറി): കുറഞ്ഞത് 5 വർഷം (Associate Executive-ക്ക് 3 വർഷം).
ജൂനിയർ എക്സിക്യൂട്ടീവ് (എഞ്ചിനീയറിംഗ്): എണ്ണ-പെട്രോകെമിക്കൽ, പവർ പ്ലാന്റ്, ഓട്ടോമൊബൈൽ, മെറ്റൽസ്, പ്രതിരോധ നിർമ്മാണം തുടങ്ങിയ മേഖലകളിൽ മാനേജീരിയൽ / സൂപ്പർവൈസറി റോൾ നിർബന്ധം.
അക്കൗണ്ട്സ്: ഫിനാൻസ്, അക്കൗണ്ട്സ്, ടാക്സേഷൻ, കോസ്റ്റ് അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് എന്നീ മേഖലകളിൽ പരിചയം.
വേസൈഡ് അമനിറ്റീസ്: ഫെസിലിറ്റി മാനേജ്മെന്റ് / QSR / ഫുഡ് ചെയിനുകൾ / റീട്ടെയിൽ / ഹോസ്പിറ്റാലിറ്റി / മാൾ മാനേജ്മെന്റ്.
ശമ്പളവും ആനുകൂല്യങ്ങളും (Emoluments)
- ജൂനിയർ എക്സിക്യൂട്ടീവ് & സെക്രട്ടറി 30,000 – 1,20,000 12.28 ലക്ഷം
- അസോസിയേറ്റ് എക്സിക്യൂട്ടീവ് 40,000 – 1,40,000 -17.11 ലക്ഷം
- DA, HRA, പെർക്സ് & അലവൻസുകൾ, റിട്ടയർമെന്റ് ബെനിഫിറ്റുകൾ, പെർഫോമൻസ് റിലേറ്റഡ് പേ (PRP) എന്നിവ അധികമായി ലഭിക്കും.
തിരഞ്ഞെടുക്കൽ പ്രക്രിയ (Selection Process)
ഒന്നിലധികം ഘട്ടങ്ങൾ ഉൾപ്പെട്ടേക്കാം:
അപേക്ഷാ സ്ക്രീനിംഗ് (പരിചയം, യോഗ്യത എന്നിവയുടെ അടിസ്ഥാനത്തിൽ)
കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) – ആവശ്യമെങ്കിൽ
കേസ് അധിഷ്ഠിത ചർച്ച / ഗ്രൂപ്പ് ടാസ്ക്
വ്യക്തിഗത ഇന്റർവ്യൂ
പ്രീ-എംപ്ലോയ്മെന്റ് മെഡിക്കൽ പരിശോധന
കുറിപ്പ്: CBT/ഇന്റർവ്യൂവിലേക്ക് വിളിക്കുന്നത് എല്ലാവർക്കുമായിരിക്കില്ല. അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് കമ്പനി ഷോർട്ട്ലിസ്റ്റിംഗ് രീതികൾ സ്വീകരിക്കും.
പ്രധാന നിബന്ധനകൾ
പരീശീലന കാലയളവ് (Probation): 1 വർഷം
പോസ്റ്റിംഗ്: ഇന്ത്യയിലെ ഏത് BPCL യൂണിറ്റിലും (transferable job)
ഷിഫ്റ്റ് ഡ്യൂട്ടി: ആവശ്യമായി വന്നേക്കാം
അപേക്ഷാ ഫീസ്: UR/OBC-NCL/EWS – 1,180 (1,000 + GST 18%); SC/ST/PwBD-ക്ക് ഫീസില്ല
പ്രായ ഇളവ്: SC/ST-ക്ക് 5 വർഷം, OBC-NCL-ക്ക് 3 വർഷം, PwBD-ക്ക് 10 വർഷം (max. cumulative 10 വർഷം).
പതിവ് ചോദ്യങ്ങൾ (FAQ)
1. BPCL-ലെ ഈ റിക്രൂട്ട്മെന്റിന്റെ അവസാന തീയതി എന്താണ്?
17 മെയ് 2026 (23:59) ആണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
2. എനിക്ക് CA/CMA ഫൈനൽ പാസ്സായിട്ടുണ്ട്. ജൂനിയർ എക്സിക്യൂട്ടീവ് (അക്കൗണ്ട്സ്) ന് അപേക്ഷിക്കാമോ?
ഇല്ല. പരസ്യപ്രകാരം, CA/CMA ഇന്റർമീഡിയറ്റ് പാസ്സായവർക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ഫൈനൽ പാസ്സായവർ അയോഗ്യരാണ്.
3. എനിക്ക് എഞ്ചിനീയറിംഗ് ബിരുദമുണ്ട് (B.Tech). ജൂനിയർ എക്സിക്യൂട്ടീവ് (എഞ്ചിനീയറിംഗ്) ന് അപേക്ഷിക്കാമോ?
ഇല്ല. ഈ പ്രൊഫൈലിന് ഡിപ്ലോമ ഇൻ എഞ്ചിനീയറിംഗ് ആണ് ആവശ്യമായ യോഗ്യത. B.Tech യോഗ്യത പര്യാപ്തമല്ല.
4. എന്റെ പ്രവൃത്തി പരിചയം പാർട്ട്-ടൈം ആയിരുന്നു. അത് പരിഗണിക്കപ്പെടുമോ?
ഇല്ല. പൂർണ്ണസമയ (full-time) പരിചയം മാത്രമേ കണക്കാക്കൂ. കൂടാതെ, പഠനത്തിന്റെ ഭാഗമായുള്ള training/articleship പരിഗണിക്കപ്പെടുന്നില്ല.
5. ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം തെറ്റുകൾ തിരുത്താൻ സാധിക്കുമോ?
ഇല്ല. ‘COMPLETE REGISTRATION’ ചെയ്ത ശേഷം യാതൊരു മാറ്റവും അനുവദിക്കില്ല. അതിനാൽ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കുക.
6. PwBD (Persons with Benchmark Disabilities) ഉദ്യോഗാർത്ഥികൾക്ക് പ്രായ ഇളവ് എത്രയാണ്?
10 വർഷം വരെ പ്രായ ഇളവ് ലഭിക്കും. മറ്റ് വിഭാഗങ്ങളുമായി ചേർന്നാൽ പരമാവധി 10 വർഷം മാത്രം.
7. തിരഞ്ഞെടുക്കപ്പെട്ടാൽ എവിടെയാണ് പോസ്റ്റിംഗ്?
ഇന്ത്യയിലെ ഏത് BPLC യൂണിറ്റിലും (മുംബൈ, കൊച്ചി, ബീനാ, ഡിപ്പോകൾ, പ്ലാന്റുകൾ, പൈപ്പ് ലൈൻസ് മുതലായവ) പോസ്റ്റിംഗ് ലഭിക്കും.
8. അപേക്ഷാ ഫീസ് എങ്ങനെ അടയ്ക്കാം?
ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / UPI / നെറ്റ് ബാങ്കിംഗ് വഴി ഓൺലൈനായി മാത്രം. SC/ST/PwBD വിഭാഗത്തിലുള്ളവർ ഫീസ് അടയ്ക്കേണ്ടതില്ല.
9. ഒന്നിലധികം അപേക്ഷകൾ സമർപ്പിച്ചാൽ എന്ത് സംഭവിക്കും?
ഏറ്റവും അവസാനം സമർപ്പിച്ച അപേക്ഷയെ മാത്രമേ പരിഗണിക്കൂ. മുൻപത്തെ അപേക്ഷകൾ സ്വയം റദ്ദാക്കപ്പെടും.
പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ
ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം അപേക്ഷിക്കുക. https://www.bharatpetroleum.in/
അപേക്ഷിക്കുന്നതിന് മുമ്പ് മുഴുവൻ പരസ്യവും (22 പേജുകൾ) വായിക്കുക.
17 മെയ് 2026 ന് ശേഷം അപേക്ഷകൾ സ്വീകരിക്കുകയില്ല.
Today's product

