Skip to content Skip to footer

Clean Kerala Company Limited ൽ ‘ഹെൽപ്പർ’ തസ്തികയിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു

Share this Job

Clean Kerala Company Limited ൽ ‘ഹെൽപ്പർ’ തസ്തികയിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു 

കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി :കേരള സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ Clean Kerala Company Limited പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനായി ‘ഹെൽപ്പർ’ തസ്തികയിൽ നിയമനം നടത്തുന്നു. താൽപ്പര്യമുള്ളവർക്ക് വാക്ക്-ഇൻ ഇന്റർവ്യൂ ൽ പങ്കെടുക്കാം.


പ്രധാനപ്പെട്ട വിവരങ്ങൾ:
സ്ഥാപനം: Clean Kerala Company Limited (കേരള സർക്കാർ ഉടമസ്ഥത)
തസ്തിക: ഹെൽപ്പർ (Helper)
ജോലി സ്ഥലം: കൊല്ലം, ആലപ്പുഴ ജില്ലകൾ.
ശമ്പളം: ദിവസം 750 രൂപ (Daily wage)
ഇന്റർവ്യൂ തീയതി: 05-08-2026
സമയം: രാവിലെ 10.00 മണി
സ്ഥലം: Clean Kerala Company Limited, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം (വഴുതക്കാട് പിനയ സ്കൂളിന് എതിർവശം).
യോഗ്യതകളും നിബന്ധനകളും:
വിദ്യാഭ്യാസ യോഗ്യത: 1-ാം ക്ലാസ്റ്റ് വിജയിച്ചവർക്ക് അപേക്ഷിക്കാം.
ശാരീരിക ക്ഷമത: ജോലിക്ക് അനുയോജ്യമായ ശാരീരികക്ഷമത ഉണ്ടായിരിക്കണം.
മുൻഗണന: കൊല്ലം, ആലപ്പുഴ ജില്ലക്കാർക്ക് മുൻഗണന ലഭിക്കും.
സ്ത്രീകൾക്കും ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കും ഈ നിയമനത്തിൽ പങ്കെടുക്കാനാവില്ല (അയോഗ്യരാണ്).
അപേക്ഷിക്കേണ്ട വിധം:
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം (ഉണ്ടെങ്കിൽ), തിരിച്ചറിയൽ രേഖകൾ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നിശ്ചിത ദിവസവും സമയത്തും ഇന്റർവ്യൂ സ്ഥലത്ത് ഹാജരാകണം.


കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 0471-2724600 (രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ബന്ധപ്പെടാം).
വിജ്ഞാപനം Clean Kerala Company Limited ൻ്റെ ഔദ്യോഗിക വെബ്സൈറ്റ് നിന്നും ശേഖരിച്ചതാണ്.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now