KSEB Electricity Worker 2026: Notification 985- ഒഴിവുകൾ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ (KSEB) ഇലക്ട്രിസിറ്റി വർക്കർ തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) അറിയിപ്പ് പുറത്തിറക്കി. ജില്ല തിരിച്ച് 985- ലധികം ഒഴിവുകൾ ആണ് ഉള്ളത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം നഷ്ടമാക്കരുത്.
സ്ഥാപനത്തെ കുറിച്ച് (About KSEB Ltd.)
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് (KSEB Ltd.) സംസ്ഥാനത്തെ പ്രധാന വൈദ്യുതി ഉത്പാദനം, പ്രക്ഷേപണം, വിതരണം എന്നിവ നിർവഹിക്കുന്ന സർക്കാർ മേഖലാ സ്ഥാപനമാണ്. സംസ്ഥാനത്തുടനീളമുള്ള വൈദ്യുതി ശൃംഖലകളുടെ പരിപാലനത്തിൽ നിർണായക പങ്ക് വഹിക്കുന്നു.
തസ്തിക വിവരങ്ങൾ (Job Details)
- തസ്തികയുടെ പേര്: Electricity Worker (ഇലക്ട്രിസിറ്റി വർക്കർ)
- വകുപ്പ്: Kerala State Electricity Board Ltd. (KSEB)
- സ്കെയിൽ ഓഫ് പേ :24,400 – 43,600/-
- നിയമന രീതി : നേരിട്ടുള്ള നിയമനം (Direct Recruitment)
- അപേക്ഷാ രീതി :ഓൺലൈൻ മാത്രം (One Time Registration)
- അപേക്ഷാ ഫീസ് : ഇല്ല (No application fee)
ജില്ല തിരിച്ചുള്ള ഒഴിവുകൾ (District-wise Vacancies)
ജില്ല ഒഴിവുകളുടെ എണ്ണം
- തിരുവനന്തപുരം 101
- കൊല്ലം 49
- പത്തനംതിട്ട 24
- ആലപ്പുഴ 70
- കോട്ടയം 64
- ഇടുക്കി 96
- എറണാകുളം 139
- തൃശ്ശൂർ 62
- പാലക്കാട് 68
- മലപ്പുറം 64
- കോഴിക്കോട് 117
- വയനാട് 26
- കണ്ണൂർ 73
- കാസർഗോഡ് 32
ആകെ= 1010+
യോഗ്യതകൾ (Eligibility)
SSLC അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം.
ഇലക്ട്രീഷ്യൻ / വയർമാൻ ട്രേഡിൽ സർക്കാർ അംഗീകൃത 2 വർഷത്തെ നാഷണൽ/സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ശാരീരിക യോഗ്യത (Physical Standards):
ഉയരം:
പുരുഷൻ: 5’2″ (157.48 cm)
സ്ത്രീ: 4’9″ (144.78 cm)
കാഴ്ച: Normal (കളർ ബ്ലൈൻഡ്നസ് ഉണ്ടാകരുത്)
പോൾ ക്ലൈംബിങ്: 9 മീറ്റർ വൈദ്യുത പോസ്റ്റിൽ 8 മിനിറ്റിനുള്ളിൽ കയറുകയും ഇറങ്ങുകയും വേണം.
പ്രായപരിധി (Age Limit)
18 മുതൽ 40 വയസ്സ് വരെ.
ജനനത്തീയതി: 02.01.1986 നും 01.01.2008 നും ഇടയിൽ.
പട്ടികജാതി/പട്ടികവർഗ്ഗം, OBC എന്നിവർക്ക് പ്രായ ഇളവ് ലഭിക്കും (പരമാവധി പ്രായം 50).
അപേക്ഷിക്കാനുള്ള അവസാന തീയതി (Last Date)
03 ജൂൺ 2026 (ബുധൻ) രാത്രി 12 മണിവരെ
എങ്ങനെ അപേക്ഷിക്കാം? (How to Apply)
One Time Registration നടത്തുക:
🌐 www.keralapsc.gov.in
നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവർ User ID & Password ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
Notification Link-ൽ “Apply Now” ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ഒരു ജില്ലയ്ക്ക് മാത്രം അപേക്ഷിക്കുക. (ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിച്ചാൽ നടപടിയുണ്ടാകും)
ഫോട്ടോ അപ്ലോഡ് നിയമങ്ങൾ പാലിക്കുക (പുതിയ പ്രൊഫൈലിന് 6 മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ).
അപേക്ഷ സമർപ്പിച്ചതിന് ശേഷം printout / soft copy സൂക്ഷിക്കുക.
പ്രധാന നിയന്ത്രണങ്ങൾ (Important Conditions)
ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിൽ നിന്ന് നിയമനം ലഭിക്കുന്നവർക്ക് 10 വർഷം മറ്റ് ജില്ലകളിലേക്ക് സ്ഥലംമാറ്റമോ ഡെപ്യൂട്ടേഷനോ ഇല്ല.
നിലവിൽ ഗവൺമെന്റിൽ അതേ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ പാടില്ല.
4% ഒഴിവുകൾ ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
സൂചന (Note)
റാങ്ക് ലിസ്റ്റിന് കുറഞ്ഞത് 1 വർഷവും കൂടിയത് 3 വർഷവും കാലാവധി.
പ്രാക്ടിക്കൽ ടെസ്റ്റിൽ പോൾ ക്ലൈംബിങ് നിർബന്ധമാണ്.
തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ റദ്ദാക്കുകയും നിയമനടപടികൾ ഉണ്ടാകുകയും ചെയ്യും.
പരമാവധി ഷെയർ ചെയ്യുക.
Today's product

