February 16, 2025
Home » ഇടുക്കി ഗവ:മെഡിക്കല്‍ കോളേജില്‍ കരാറടിസ്ഥാനത്തില്‍ സീനിയര്‍, ജൂനിയര്‍ റസിഡൻ്റുമാരെ നിയമിക്കുന്നു
WhatsApp Image 2024-08-10 at 10.45.01_76ecb26c-fotor-20240810104917

മെഡിക്കൽ റസിഡൻ്റ് നിയമനം

ഇടുക്കി ഗവ:മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ സീനിയര്‍, ജൂനിയര്‍ റസിഡൻ്റുമാരെ നിയമിക്കുന്നു. ഇതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ സപ്തംബർ 4 ന് രാവിലെ 10.30 ന് ഇടുക്കി ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഓഫീസിൽ ആഫീസിൽ നടക്കും.

ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, എം.ബി.ബി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്. ടി.സി.എം.സി/ കെ.എസ്.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് സീനിയര്‍ റസിഡന്റ് തസ്തികയിലേക്കുളള യോഗ്യത. എം.ബി.ബി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ടി.സി.എം.സി/കെ.എസ്.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ജൂനിയർ റസിഡൻ്റ് തസ്തികയിലേക്കുളള യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്. പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്. മറ്റു യോഗ്യത തെളിയിക്കുന്ന രേഖകളുടെ ഒറിജിനലും, സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, തിരിച്ചറിയല്‍രേഖകളും (ആധാര്‍/പാന്‍കാര്‍ഡ്) സഹിതം ഹാജരാവുക

Leave a Reply

Your email address will not be published. Required fields are marked *