സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിൽ (C W R D M) ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. 1983 ഫെബ്രുവരി 26-ലെ G.O.(MS) No.11/83/LBR സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ C W R D M-ന് വേണ്ടി ഭൂമി ഏറ്റെടുത്തപ്പോൾ സ്ഥലം നഷ്ടപ്പെട്ടവർക്കായി സംവരണം ചെയ്ത ഒഴിവിലേക്കാണ് നിയമനം. 2026 ജൂലൈ 9-ന് 25 വയസ് കവിയാൻ പാടില്ല. നിയമാനുസൃത വയസിളവ് ബാധകമായിരിക്കും. പ്രതിമാസ ശമ്പളം 24,590 ആണ്. ബിരുദവും പി ജി ഡി സി എ / ഓഫീസ് ഓട്ടോമേഷൻ കോഴ്‌സോ അല്ലെങ്കിൽ അംഗീകൃത ഏതെങ്കിലും കമ്പ്യൂട്ടർ കോഴ്‌സോ ആണ് യോഗ്യത.

