Skip to content Skip to footer

കേരള കാർഷിക സർവ്വകലാശാലയിൽ വിവിധ ഒഴിവുകൾ; Kerala Agriculture University daily wages jobs2026

Share this Job

കേരള കാർഷിക സർവ്വകലാശാലയിൽ വിവിധ ഒഴിവുകൾ; Kerala Agriculture University daily wages jobs2026

കേരള കാർഷിക സർവ്വകലാശാലയിൽ വിവിധ ഒഴിവുകൾ; Kerala Agriculture University daily wages jobs2026

750 രൂപ മുതൽ ദിവസ ശമ്പളത്തിൽ,കാർഷിക സർവ്വകലാശാലയിൽ ജോലി അവസരം.

കേരള കാർഷിക സർവ്വകലാശാല വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നുണ്ട്, ദിവസ ശമ്പളത്തിൽ ജോലി നേടാവുന്ന ഒഴിവുകൾ, ജോലി വിവരങ്ങൾ നോട്ടിഫിക്കേഷൻ ആയി കൊടുത്തിട്ടുണ്ട് നോട്ടിഫിക്കേഷൻ പൂർണമായും വായിച്ചു മനസ്സിലാക്കി അപേക്ഷിക്കുക.
600/-രൂപ ദിവസ വേതനാടിസ്ഥാനത്തിൽ സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നു
കേരള കാർഷിക സർവകലാശാല അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ ചാലക്കുടിയിലെ നഴ്സറിയിലേക്ക് പച്ചക്കറി തൈകൾ ഉൽപ്പാദിപ്പിക്കുന്നതിനും, ബഡ്/ഗ്രാഫ്റ്റ് തൈകൾക്കളിൽ കൃത്യതയാർന്ന വളമിടൽ, നനയ്ക്കൽ, കള പറയ്ക്കൽ തുടങ്ങിയ ജോലികൾ ചെയ്യുന്നതിനും 600/-രൂപ ദിവസവേതനാടിസ്ഥാനത്തിൽ (8 am to 5 pm) ജോലി ചെയ്യുവാൻ താൽപര്യമുള്ള 21-45 വയസ്സിനുള്ളിൽ പ്രായമുള്ള സ്ത്രീ തൊഴിലാളികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ചാലക്കുടി മുൻസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.
താല്പര്യമുള്ള ഉദ്യോഗാർഥികൾ പേര്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം താമസ വിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും സഹിതം 2026 ജൂൺ 5, വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തിൽ പങ്കെടുക്കുവാൻ കാർഷിക ഗവേഷണ കേന്ദ്രം, ചാലക്കുടിയിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0480-2702116 എന്ന ഫോൺ നമ്പറിൽ ഓഫീസിൽ സമയങ്ങളിൽ ബന്ധപെടാവുന്നതാണ്.
സ്കിൽഡ് അസിസ്റ്റന്റ് ജോലി 
കേരള കാർഷിക സർവകലാശാല അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ ചാലക്കുടിയിലെ വിൽപനകേന്ദ്രത്തിലേക്ക് ബിലിങ്ങിനും, വിത്തുകൾ പാക്ക് ചെയ്യുന്നതിനും മറ്റു ജോലികൾക്കുമായി താൽക്കാലിക സ്കിൽഡ് അസിസ്റ്റന്റ്റായി ദിവസവേതന അടിസ്ഥാനത്തിൽ (Rs.750/day) ജോലി ചെയ്യുവാൻ
(9 am to 5 pm) താല്പര്യം ഉള്ള Diploma -Agriculture, VHSE -Agriculture, B.Voc Agriculture BSc Agriculture പാസായിട്ടുള്ള അല്ലെങ്കിൽ സമാന വിദ്യാഭ്യാസ യോഗ്യതയുള്ള 36 വയസിനു താഴെയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലും (15 കി.മീ പരിധി) താമസിക്കുന്നവർക്ക് മുൻഗണന.
താല്പര്യമുള്ള ഉദ്യോഗാർഥികൾ പേര്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, താമസ വിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പും സഹിതം 2026 ജൂൺ 4, വ്യാഴാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തിൽ പങ്കെടുക്കുവാൻ കാർഷിക ഗവേഷണ കേന്ദ്രം, ചാലക്കുടിയിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0480-2702116 എന്ന ഫോൺ നമ്പറിൽ ഓഫീസിൽ സമയങ്ങളിൽ ബന്ധപെടാവുന്നതാണ്.
താത്ക്കാലിക – കരാർ നിയമനം
വിഷയം : കെ.എ.യു. – വനശാസ്ത്ര കോളേജ് – ബേസിക് ആൻഡ് അലൈഡ് സയൻസസ്, അഗ്രിക്കൾച്ചർ സ്റ്റാറ്റിസ്റ്റിക്‌സ്, (താത്ക്കാലിക – കരാർ നിയമനം) – സംബന്ധിച്ച്.
കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള വനശാസ്ത്ര കോളേജിൽ ബേസിക് ആൻഡ് അലൈഡ് സയൻസസ് ഡിപ്പാർട്‌ട് മെൻ്റിൽ അഗ്രിക്കൾച്ചർ സ്റ്റാറ്റിസ്റ്റിക് വിഭാഗത്തിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ (പ്രതിമാസം 44100/- രൂപ ഏകീകൃത ശമ്പളം) അസിസ്റ്റൻ്റ് പ്രൊഫസറെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താത് പര്യമുള്ള ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന മാതൃകയിൽ 28.05.2026 തിയ്യതിയ്ക്കകം deanforestry@kau.in എന്ന ഇ-മെയിൽ മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
4. പാർട്ട് ടൈം സ്റ്റുഡൻ്റ് കൗൺസിലർ
 
പടന്നക്കാട് കാർഷിക കോളേജിലെ പാർട്ട് ടൈം സ്റ്റുഡൻ്റ് കൗൺസിലറുടെ ഒരൊഴിവിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായി 23.05.2026 ശനിയാഴ്ച രാവിലെ 11 മണിക്ക് വാക്ക്-ഇൻ-ഇൻ്റർവ്യൂ നടത്തുന്നതാണ്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഇൻ്റർവ്യുവിൽ പങ്കെടുക്കേണ്ടതാണ്.
ആകെ മാസവേതനം : 30,000/- രൂപ
ജോലി നേടാൻ താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ മുഴുവൻ വായിച്ചു മനസിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now

Join Our New Telegram Channel for Faster Updates.

JOIN NOW