ക്ഷീരവകുപ്പിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ , പത്താം ക്ലാസ് യോഗ്യതയിൽ.

October 9, 2026
Share this Job

ക്ഷീരവകുപ്പിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ , പത്താം ക്ലാസ് യോഗ്യതയിൽ.കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ ക്ഷീരവകുപ്പിന്റെ വിവിധ ഓഫീസുകളിൽ വിവിധ പദ്ധതികളിലേക്ക് അവസരങ്ങൾ വന്നിട്ടുണ്ട്. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നിന്നും മനസ്സിലാക്കാൻ സാധിക്കും. പ്രസ്തുത കമ്പനിയിലേക്ക് ഫീമെയിൽ കാറ്റിൽ കയറി വർക്കർ തസ്തികയിലേക്കാണ് ഇപ്പോൾ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏകദേശം പതിമൂന്നോളം ജില്ലകളിലേക്കാണ് ഈ വേക്കൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിമാസം 8000 രൂപ ഇൻസെന്റീവ് മുതൽ ലഭിക്കുന്നതാണ്. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കാണ് അവസരങ്ങൾ. പ്രായപരിധി ഏകദേശം 18 മുതൽ 45 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ളവർ അപേക്ഷയോടൊപ്പം നിങ്ങളുടെ പ്രായം വിദ്യാഭ്യാസ യോഗ്യത എക്സ്പീരിയൻസ് എന്നി സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 10 വൈകുന്നേരം 4 മണിക്ക് മുന്നേയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. നിങ്ങളുടെ അപേക്ഷകൾ ബന്ധപ്പെട്ട ബ്ലോക്ക് തല ക്ഷീരവികസന യൂണിറ്റ് ഓഫീസിലാണ് എത്തിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 22 രാവിലെ 10 മണിക്ക് പാലക്കാട് സിവിൽ സ്റ്റേഷനിലുള്ള ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഇന്റർവ്യൂ നടക്കുന്നതാണ്. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമിന്റെ കോപ്പിയും ബ്ലോക്ക് തല ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലി നോക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവസരം. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനൊപ്പം പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ ഒക്ടോബർ 9ന് രാവിലെ 11 മണിക്ക് കടകംപള്ളി മിനി സിവിൽ സ്റ്റേഷന്റെ നാലാം നിലയിലുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഒരു ജോബ് ഡ്രൈവ് നടക്കുന്നുണ്ട്. വിവിധ സ്ഥാപനങ്ങളിലേക്കുള്ള ഡെലിവറി മുതൽ ഓഫീസ് ജോലി വരെ വിവിധ അവസരങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. വെറും പത്താം ക്ലാസ് മുതൽ ഡിഗ്രി വരെ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും ഐടിഐ ബിരുദാനന്തര ബിരുദം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 300 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. നേരിട്ട് രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ആധാർ കയ്യിൽ കരുതേണ്ടതാണ്.


Share this Job