തൃശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ കുക്ക് നിയമനം: വാക്ക്-ഇൻ-ഇന്റർവ്യൂ 23-ന്

October 16, 2026
Share this Job

തൃശ്ശൂർ സർക്കാർ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റൽ ഓഫീസിലേക്ക് ഒഴിവുള്ള കുക്ക് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം. ഒപ്പം ബന്ധപ്പെട്ട വിഷയത്തിൽ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികളുടെ പ്രായം 50 വയസിൽ കവിയാൻ പാടില്ല.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 23-ന് രാവിലെ 11:30-ന് തൃശൂർ സർക്കാർ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.


Share this Job