Join Whatsapp Channel Join Now →
Loading
September 22, 2026

വനം വകുപ്പിൽ വിവിധ തസ്തികകളിലേക്ക് അവസരങ്ങൾ.

Share this Job

വനം വകുപ്പിൽ വിവിധ തസ്തികകളിലേക്ക് അവസരങ്ങൾ.

പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ വനം വകുപ്പിൽ വിവിധ തസ്തികകളിലേക്ക് അവസരങ്ങൾ .

2026 ജൂലൈ 30-ന് പ്രസിദ്ധീകരിച്ച ഗസറ്റ് വിജ്ഞാപന പ്രകാരം പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലെ വനം വകുപ്പിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 2026 സെപ്റ്റംബർ 2-ാം തീയതി ബുധനാഴ്ച രാത്രി 12 മണിവരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
സർവേ ലാസ്കർ, ഡിപ്പോ & വാച്ച് സ്റ്റേഷൻ വാച്ചർ, പ്ലാന്റേഷൻ വാച്ചർ & മെസ്ട്രി, ടി.ബി. വാച്ചർ & ബംഗ്ലാവ് വാച്ചർ, ടിമ്പർ സൂപ്പർവൈസർ, ടോപ്പ് വാർഡൻ, റിസർവ് വാച്ചർ, ടാനാ വാച്ചർ & ഡിസ്പെൻസറി അറ്റൻഡന്റ് എന്നീ തസ്തികകളിലേക്കാണ് നിയമനം. ഈ തസ്തികകൾക്ക് 23,000 മുതൽ 50,200 വരെയാണ്  സ്കെയിൽ.
അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സും പരമാവധി 40 വയസ്സും ഉണ്ടായിരിക്കണം. 1986 ജനുവരി 2-നും 2008 ജനുവരി 1-നും ഇടയിൽ ജനിച്ചവർക്കാണ് അപേക്ഷിക്കാനാവുക. ഒ.ബി.സി., എസ്.സി./എസ്.ടി. വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർഥികൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും. എന്നാൽ ഒരു സാഹചര്യത്തിലും പരമാവധി പ്രായം 50 വയസ്സ് കവിയാൻ പാടില്ല.
വിദ്യാഭ്യാസ യോഗ്യതയായി ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. ബിരുദം നേടിയവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല. 
അപേക്ഷിക്കുന്നതിന് മുമ്പ് കേരള പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിർബന്ധമായും പൂർത്തിയാക്കിയിരിക്കണം. ഇതിനകം രജിസ്റ്റർ ചെയ്തവർ യൂസർ IDയും പാസ്സ്‌വേർഡ്ഉം ഉപയോഗിച്ച് സ്വന്തം പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം. ആധാർ ഉള്ളവർ അത് തിരിച്ചറിയൽ രേഖയായി പ്രൊഫൈലിൽ ചേർക്കണം. ഈ നിയമനത്തിന് അപേക്ഷാ ഫീസ് ഇല്ല. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ എടുത്ത, പേരും ഫോട്ടോ എടുത്ത തീയതിയും രേഖപ്പെടുത്തിയ പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
അപേക്ഷ സമർപ്പിച്ച ശേഷം അതിൽ മാറ്റം വരുത്താനോ പിൻവലിക്കാനോ കഴിയില്ല. അതിനാൽ എല്ലാ വിവരങ്ങളും ശ്രദ്ധാപൂർവം പരിശോധിച്ച ശേഷം മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ പ്രിന്റ് അല്ലെങ്കിൽ PDF കോപ്പി സൂക്ഷിക്കുന്നതും നല്ലതാണ്.
യോഗ്യത, പ്രായം,, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കണം. എസ്.എസ്.എൽ.സി. ബുക്കിലെ ജാതിയും അപേക്ഷയിൽ നൽകിയ ജാതിയും വ്യത്യസ്തമാണെങ്കിൽ, ഗസറ്റ് വിജ്ഞാപനവും ആവശ്യമായ  സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുമായി കേരള പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in സന്ദർശിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 സെപ്റ്റംബർ 2-ന് രാത്രി 12 മണിവരെയാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
See also  Ipca Laboratories Ltd. Recruitment– HR & Administration Department Hiring at Dewas Unit II

Share this Job

You Missed

🔔 Get Jobs That Match You!For Free. 🎯 Relevant Jobs Only 📩 Alerts Directly to Your Email 🔕 No Unnecessary Job Emails 💯 Completely FREE
🔔 GET FREE JOB ALERTS