Join Whatsapp Channel Join Now →
Loading
September 19, 2026

ശുചിത്വ മിഷനിൽ വിവിധ യോഗ്യതയിൽ അവസരം.

Share this Job

ശുചിത്വ മിഷനിൽ വിവിധ യോഗ്യതയിൽ അവസരം. 
യങ് പ്രൊഫഷണൽ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. താൽപര്യമുള്ളവർ ആഗസ്റ്റ് 9ന് മുൻപായി അപേക്ഷ നൽകണം. 

തസ്തികയും ഒഴിവുകളും
കേരള ശുചിത്വ മിഷനിൽ യങ് പ്രൊഫഷണൽ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 22. കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുന്നത്. 
തിരുവനന്തപുരം 03, പത്തനംതിട്ട 01, ആലപ്പുഴ 02, എറണാകുളം 01, തൃശ്ശൂർ 03, പാലക്കാട് 02, മലപ്പുറം 03, കോഴിക്കോട് 04, കണ്ണൂർ 03
പ്രായപരിധി
32 വയസിന് ചുവടെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബി.ടെക്, എംബിഎ, എംഎസ്ഡബ്ല്യൂ, എം.എസ്.സി യോഗ്യത നേടിയിരിക്കണം. തുല്യ യോഗ്യതകൾക്ക് തുല്യത സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20,000 ശമ്പളമായി ലഭിക്കും.
തിരഞ്ഞെടുപ്പ്
അപേക്ഷാ പരിശോധന, മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള പരിശോധന, എഴുത്ത് പരീക്ഷ, ഗ്രൂപ്പ് ചർച്ച, നൈപുണ്യ പരിശോധന/പ്രാപ്തി പരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഇമെയിൽ, എസ്എംഎസ് അല്ലെങ്കിൽ ഫോൺ കോളുകൾ വഴി അറിയിപ്പ് ലഭിക്കും. 
അപേക്ഷിക്കേണ്ട വിധം 
താൽപ്പര്യമുള്ളവർ ഔദ്യോഗിക വെബ്‌സൈറ്റായ www.kcmd.in സന്ദർശിക്കുക. തൊഴിൽ അറിയിപ്പ് കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക. ശേഷം വിജ്ഞാപനം പൂർണമായും വായിക്കുകയും യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കുകയും ചെയ്യുക. താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക ഓൺലൈൻ അപേക്ഷ/രജിസ്‌ട്രേഷൻ ലിങ്ക് സന്ദർശിക്കുക. ആവശ്യമായ വിവരങ്ങൾ തെറ്റുകൂടാതെ കൃത്യമായി പൂരിപ്പിക്കുക. രജിസ്റ്റർ ചെയ്ത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം സമർപ്പിക്കുക.
See also  Project Manager - SaT - GOV - SaT - TCF - Infrastructure Advisory - Hyderabad – EY – Hyderabad

Share this Job

You Missed

🔔 Get Jobs That Match You!For Free. 🎯 Relevant Jobs Only 📩 Alerts Directly to Your Email 🔕 No Unnecessary Job Emails 💯 Completely FREE
🔔 GET FREE JOB ALERTS