കാർഷിക സർവകലാശാലയിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.

August 17, 2026
Share this Job

🌐 Select your Language:

Current: English

കാർഷിക സർവകലാശാലയിൽ ഉൾപ്പെടെ വിവിധ അവസരങ്ങൾ.

കേരള കാർഷിക സർവകലാശാലയുടെ  വെള്ളായണി കാർഷിക കോളേജിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ മൂന്ന് ഒഴിവുകളുണ്ട്. ഏഴാം ക്ലാസ് വിജയിച്ചവർക്കാണ് അപേക്ഷിക്കാനാകുക. 

18 മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. ദിവസവും 750 ആണ് വേതനം. പരമാവധി 59 ദിവസത്തേക്കാണ് നിയമനം. ഓഗസ്റ്റ് 17ന് രാവിലെ 10.30ന് വെള്ളായണി കാർഷിക കോളേജ് ഡീന്റെ ഓഫീസിൽ വാക്ക്-ഇൻ അഭിമുഖം നടക്കും.
ആവശ്യമായ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഉദ്യോഗാർത്ഥികൾ നേരിട്ട് ഹാജരാകണം.

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ, പാലക്കാട്, കോഴിക്കോട്, മലപ്പുറം ഉപകേന്ദ്രങ്ങളിൽ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. 
പ്രതിമാസം 36,000 വേതനം ലഭിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വൈകിട്ട് 5 മണിയാണ്. കൂടുതൽ വിവരങ്ങൾക്കായി kscsa.org എന്ന ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം.
2) പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജിയിൽ പ്രിൻസിപ്പൽ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 60,000 ആണ് വേതനം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 20 വൈകിട്ട് 5 മണി വരെയാണ്. കൂടുതൽ വിവരങ്ങൾക്കായി ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം.
See also  Mungeli PM SHRI Teacher Recruitment 2026

Share this Job
🔔 Get Jobs That Match You!For Free. 🎯 Relevant Jobs Only 📩 Alerts Directly to Your Email 🔕 No Unnecessary Job Emails 💯 Completely FREE
🔔 GET FREE JOB ALERTS