റെയില്‍ടെലിന്റെ സതേണ്‍ റീജിയനില്‍ നടത്തുന്ന പ്രൊജക്ടിന്റെ ഭാഗമാവാന്‍ അവസരം. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (KSITM) യുമായി സഹകരിച്ചാണ് പ്രൊജക്ട് നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ പേഴ്‌സണ്‍ ജൂണ്‍ 22 വരെ അപേക്ഷിക്കാം.
തസ്തികയും ഒഴിവുകളും
റെയില്‍ടെല്‍-കെഎസ്‌ഐടിഎമ്മിന് കീഴില്‍ ടെക്‌നിക്കല്‍ പേഴ്‌സണല്‍. കരാര്‍ റിക്രൂട്ട്‌മെന്റ്. നിലവില്‍ തിരുവനന്തപുരത്താണ് ഒഴിവ് വന്നിട്ടുള്ളത്. ഇത് ആവശ്യാനുസരണം മാറാനും സാധ്യതയുണ്ട്.
L-I Engineer തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിവര്‍ഷം 4,20,000 വരെ ശമ്പളം ലഭിക്കും. L-II എഞ്ചിനീയര്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിവര്‍ഷം 5,58,000 വരെ ശമ്പളം ലഭിക്കും. L-III എഞ്ചിനീയര്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിവര്‍ഷം 18,00,000 വരെ ശമ്പളം ലഭിക്കും.
പ്രായപരിധി
24 വയസുമുതല്‍ 50 വയസുവരെയാണ് പ്രായപരിധി. ഒബിസി 03 വര്‍ഷം, എസ്.സി-എസ്.ടി 5 വര്‍ഷം, ഭിന്നശേഷി വിഭാഗം 10 വര്‍ഷം എന്നിങ്ങനെ വയസിളവ് അനുവദിക്കും.
യോഗ്യത
L-I എഞ്ചിനീയർ
സയന്‍സ് അല്ലെങ്കില്‍ എഞ്ചിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ പിജി.
സെക്യൂരിറ്റി+ CEH/ ECSA/ OEM Certification (Anyone) സര്‍ട്ടിഫിക്കേഷന്‍ വേണം.
സൈബര്‍ സെക്യൂരിറ്റി മേഖലയില്‍ ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
L-II എഞ്ചിനീയര്‍
സയന്‍സ് അല്ലെങ്കില്‍ എഞ്ചിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ പിജി.
ഇന്‍സിഡന്റ് റെസ്‌പോണ്‍സില്‍ മൂന്ന് വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
L-III എഞ്ചിനീയര്‍
സയന്‍സ് അല്ലെങ്കില്‍ എഞ്ചിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ പിജി.
സൈബര്‍ സെക്യൂരിറ്റി, CISSP/ CISM/ CISA സര്‍ട്ടിഫിക്കറ്റുകള്‍ വേണം.
എട്ടുവര്‍ഷത്തെ എക്‌സ്പീരിയന്‍സ്.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ റെയില്‍ടെല്ലിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ നിന്നും റിക്രൂട്ട്‌മെന്റ് പേജ് തിരഞ്ഞെടുക്കുക. ലഭ്യമായ നോട്ടിഫിക്കേഷന്‍ പൂര്‍ണമായും വായിച്ച് മനസിലാക്കുക. തുടര്‍ന്ന് പൂരിപ്പിച്ച അപക്ഷയും, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും ചുവടെ നല്‍കിയ വിലാസത്തിലേക്ക് അയക്കണം.
Sub: “APPLICATION FOR TECHNICAL PERSONNEL FOR KERALA STATE INFORMATION TECHNOLOGY MISSION PROJECT OF RAILTEL IN SOUTHERN REGION ON CONTRACT BASIS.”
“Territory Manager,
RailTel Corporation of India Limited (Territory Office),
Select one or more. Matching jobs appear first on the homepage, and your configured All Jobs page can show only matching jobs. Every direct job link remains accessible.